Tuesday January 24, 2017
Latest Updates

രണ്ടായിരം വീടുകള്‍ ഇപ്പോഴും ഇരുട്ടില്‍ :വൈദ്യുതി വിതരണം പുനസ്ഥാപിക്കപ്പെടുന്നു

രണ്ടായിരം വീടുകള്‍ ഇപ്പോഴും ഇരുട്ടില്‍ :വൈദ്യുതി വിതരണം പുനസ്ഥാപിക്കപ്പെടുന്നു

ഡബ്ലിന്‍ ;വൈദ്യുതി തടസങ്ങള്‍ മാറ്റി ഇഎസ്ബി. കഴിഞ്ഞ രണ്ടുദിവസം മുന്‍പ് അയര്‍ലണ്ടിലെ തെക്കന്‍, വടക്കന്‍ ഭാഗങ്ങളില്‍ നാശം വിതച്ച കാറ്റിലും മഴയിലും പെട്ട് സംഭവിച്ച തകരാറുകളാണ് ഇഎസ്ബി ഇപ്പോള്‍ പരിഹരിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം വൈദ്യുതി ഇല്ലാതിരുന്നത് 1,500ല്‍ താഴെ വീടുകളില്‍ മാത്രം. പതിനായിരക്കണക്കിന് വീടുകളില്‍ തടസപ്പെട്ട വൈദ്യുതി തിരികെ ലഭിക്കാന്‍ തുടങ്ങി. പഴയ രീതിയില്‍ വൈദ്യുതി വിതരണം സാധ്യമാക്കാന്‍ അല്‍പ്പം കൂടി സമയം പിടിക്കുമെന്നാണ് ഇഎസ്ബി അധികൃതര്‍ അറിയിച്ചിട്ടുള്ളത്.
എല്ലാ ഉപഭോക്താക്കള്‍ക്കും വൈദ്യുതി പഴയ രീതിയില്‍ ലഭ്യമാക്കുന്നതിനായി ഇഎസ്ബി തൊഴിലാളികള്‍ രാപ്പകല്‍ ജോലി ചെയ്യുകയുമാണ്. കഴിഞ്ഞ ദിവസം രാവിലെ 7,000ത്തോളം വീടുകളില്‍ വൈദ്യുതി തടസം നേരിട്ടിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ ഭൂരിഭാഗം വീടുകളിലെയു പ്രശ്‌നങ്ങള്‍ ഇഎസ്ബി പരിഹരിച്ചുവെന്ന് ഇഎസ്ബി വക്താവ് അറിയിച്ചു.
എന്നാല്‍ കഴിഞ്ഞ രാത്രിയിലും 2 ,000ത്തില്‍പരം വീടുകള്‍ ഇരുട്ടില്‍ തന്നെയായിരുന്നു. 1,500ല്‍ താഴെ എണ്ണം വീടുകള്‍ ഇപ്പോഴും ഇഎസ്ബി പ്രശ്‌നം നേരിടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇഎസ്ബി ടീം ഇപ്പോഴും തടസങ്ങള്‍ മാറ്റി വൈദ്യുതി പുനസ്ഥാപിക്കാനുള്ള തിരക്കില്‍ തന്നെയാണ് . കാറ്റ് നാശം വിതച്ച സ്ഥലങ്ങളില്‍ മരങ്ങളും മറ്റും വീണാണ് വൈദ്യുതി തകരാറുകള്‍ ഉണ്ടായിരിക്കുന്നത്.

Scroll To Top