Friday June 22, 2018
Latest Updates

രണ്ടടി ഉയരത്തില്‍ വരെ സ്‌നോ പുതച്ച് ബെല്‍ഫാസ്റ്റും നോര്‍ത്തേണ്‍ അയര്‍ലണ്ടും,ഡബ്ലിനടക്കമുള്ള നഗരങ്ങളില്‍ ഓറഞ്ച് സ്‌നോ വാണിംഗ് 

രണ്ടടി ഉയരത്തില്‍ വരെ സ്‌നോ പുതച്ച് ബെല്‍ഫാസ്റ്റും നോര്‍ത്തേണ്‍ അയര്‍ലണ്ടും,ഡബ്ലിനടക്കമുള്ള നഗരങ്ങളില്‍ ഓറഞ്ച് സ്‌നോ വാണിംഗ് 

ബെല്‍ഫാസ്റ്റ് :കനത്ത മഞ്ഞുവീഴ്ചയില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ജനജീവിതം സ്തംഭിക്കുന്നു.വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ പെയ്യുന്ന സ്‌നോ ബെല്‍ഫാസ്റ്റില്‍ ഉള്‍പ്പെടെ നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും ഇപ്പോഴും തുടരുകയാണ്.

രണ്ടടിയിലേറെ ഉയരത്തിലാണ് ബെല്‍ഫാസ്റ്റില്‍ മഞ്ഞുവീണു കിടക്കുന്നത്.ബെല്‍ഫാസ്റ്റ് സൂവില്‍ ക്രിസ്മസിന്റെ ഭാഗമായി ആരംഭിക്കാനിരുന്ന പ്രത്യേക പ്രദര്‍ശനങ്ങള്‍ വേണ്ടെന്ന് വെച്ചു.അടുത്ത ദിവസങ്ങളിലും മഞ്ഞുവീഴ്ച തുടരുമെന്നതിനാല്‍ സ്‌കൂളുകള്‍ക്ക് അവധി നല്കുന്നതടക്കമുള്ള ക്രമീകരണങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

മൈനസ് നാലിലേയ്ക്ക് താഴ്ന്ന അയര്‍ലണ്ടിലെ താപനില വീണ്ടും താഴുകയാണ്.ഡബ്ലിന്‍,കോര്‍ക്ക് ,ലീമെറിക്,വാട്ടര്‍ ഫോര്‍ഡ് ,മേയോ, ഡോണഗല്‍, ലിട്രിം ,ലോങ്ങ് ഫോര്‍ഡ് ,മോണഗന്‍,കാവന്‍,വിക്ലോ,ഒഫാലി,വെസ്റ്റ് മിത്ത്,മീത്ത് എന്നി കൗണ്ടികളില്‍ ഓറഞ്ച് വാണിംഗ് ആണുള്ളത്.നാളെ രാത്രി 11 മുതല്‍ ഞായറാഴ്ച രാത്രി 11 മണി വരെയാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.ഇന്നും നാളെയും മാമരം കോച്ചും തണുപ്പുണ്ടാവും എന്നാണ് മെറ്റ് എറാന്‍ പ്രവചനം.

ശനിയാഴ്ച പകലും മഞ്ഞുവീഴ്ച പ്രതീക്ഷിക്കുണ്ടെങ്കിലും,രാത്രിയോടെയാവും കാലാവസ്ഥ രൂക്ഷമാവുകയെന്നും,യാത്രക്കാര്‍ ജാഗരൂഗരാവണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അയര്‍ലണ്ടില്‍ ഇത്തവണ വൈറ്റ് ക്രിസ്മസായിരിക്കുമെന്ന സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്നത്.

രാജ്യത്തിന്റെ ആകെയുള്ള കാലാവസ്ഥാമാറ്റം ക്രിസ്മസ് കാലത്തെയും മാറ്റിയിരിക്കുന്നുവെന്നാണ് പ്രവചനക്കാര്‍ സൂചിപ്പിക്കുന്നത്.അടുത്തയാഴ്ചയും,പിന്നീട് ക്രിസ്മസ് വരെയും അയര്‍ലണ്ടിലെങ്ങും സ്‌നോഫാള്‍ ഉണ്ടാകുമെന്ന് തന്നെയാണ് മെറ്റ് ഏറാന്‍ നല്‍കുന്ന കാലാവസ്ഥാ സൂചന.

ഫോട്ടോ :തോമസ് ജേക്കബ് എടാട്ടേല്‍ നെല്ലികുന്നേല്‍ (ബെല്‍ഫാസ്റ്റ് )

Scroll To Top