Saturday September 23, 2017
Latest Updates

രക്ഷിതാക്കള്‍ക്ക് സന്തോഷ വാര്‍ത്ത:അയര്‍ലണ്ടില്‍ 5000 ശിശു പരിപാലന കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കുന്നു

രക്ഷിതാക്കള്‍ക്ക് സന്തോഷ വാര്‍ത്ത:അയര്‍ലണ്ടില്‍ 5000 ശിശു പരിപാലന കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കുന്നു

ഡബ്ലിന്‍ :രാജ്യത്ത് 5000 ശിശു പരിപാലന കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കുന്നു.പദ്ധതിക്കുള്ള ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ഇവ ആരംഭിക്കുമെന്ന് കുട്ടികള്‍ക്കായുള്ള മന്ത്രി കാതറീന്‍ സാപ്പോണ പറഞ്ഞു.സ്‌കൂളില്‍ പോകുന്നതുവരെയുള്ള കുട്ടികളെ പരിപാലിക്കുന്ന നൂറുകണക്കിന് സെന്ററുകള്‍ക്ക് ഈ പദ്ധതിയില്‍ വലിയ പ്രയോജനം ലഭിക്കുമെന്നു കരുതുന്നു.പദ്ധതി സംബന്ധിച്ച മാതാപിതാക്കളുടെ ബോധവല്‍ക്കരണത്തിനായി ദേശീയതല ക്യാംപെയ്ന്‍ സംഘടിപ്പിക്കുകയാണ്.

19മില്യന്‍ യൂറോയാണ് അഡീഷണലായി ഇതിനു വേണ്ടി വരുന്നത്.ഏറ്റവും അടുത്ത് താങ്ങാവുന്നതും ആശ്രയിക്കാവുന്നതുമായ ശിശുപരിപാലന സൗകര്യം അയര്‍ലണ്ടില്‍ എല്ലായിടത്തുമൊരുക്കുകയെന്നതാണ് ലക്ഷ്യമിടുന്നതെന്ന് സാപ്പോണ പറഞ്ഞു.അടുത്ത ബജറ്റില്‍ കൂടുതല്‍ തുക ഈ പദ്ധതിക്കായി ലഭ്യമാക്കുന്നതിന് സഹപ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും സാപ്പോണ്‍ വെളിപ്പെടുത്തി.

സര്‍ക്കാരിന്റെ നിലവിലുള്ള കെയര്‍ സ്‌കീമില്‍ പങ്കാളികളാകുന്ന കുട്ടികളുടെ എണ്ണം അഞ്ചിരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. 2016ല്‍ 500 ആയിരുന്നത് ഈ വര്‍ഷം ജൂലൈ വരെ 3000എണ്ണമായി.താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളെ ഉദ്ദേശിച്ചതാണ് പദ്ധതി നടപ്പാക്കുന്നത്.ആറുമാസത്തിനും മൂന്നു വര്‍ഷത്തിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.ഓരോ കുടുംബത്തിനും ഒരു വര്‍ഷം 1040യൂറോ ചെലവിടുന്ന പദ്ധതിയാണ് ഇത്.കൂടുതല്‍ താഴ്ന്ന വരുമാനക്കാര്‍ക്ക് പദ്ധതിയുടെ സേവനം ലഭ്യാമാക്കുമെന്ന് ബോധവല്‍ക്കരണ ക്യാംപെയിനു തുടക്കം കുറിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.

Scroll To Top