Monday September 25, 2017
Latest Updates

രക്ഷിതാക്കളുടെ നടുവൊടിയും,അയര്‍ലണ്ടിലെ  സ്‌കൂള്‍ വിദ്യാഭ്യാസച്ചെലവുകള്‍ താങ്ങാവുന്നതിനും അപ്പുറത്തേക്ക്…

രക്ഷിതാക്കളുടെ നടുവൊടിയും,അയര്‍ലണ്ടിലെ  സ്‌കൂള്‍ വിദ്യാഭ്യാസച്ചെലവുകള്‍ താങ്ങാവുന്നതിനും അപ്പുറത്തേക്ക്…

ഡബ്ലിന്‍ : സ്‌കൂള്‍ വിദ്യാഭ്യാസച്ചെലവുകള്‍ താങ്ങാവുന്നതിനും അപ്പുറമെന്ന് നിരീക്ഷണം.നാലിലൊന്ന് രക്ഷിതാക്കള്‍ക്കും ഇത് വലിയ ഭാരമാണ് അടിച്ചേല്‍പ്പിക്കുന്നതെന്നാണ് ഐറീഷ് ലീഗ് ഓഫ് ക്രഡിറ്റ് യൂണിയന്‍സ്(ഐസിഎല്‍യു) വെളിപ്പെടുത്തുന്നത്.സ്‌കൂള്‍ ചെലവുകളില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്.സ്‌കൂള്‍ വിദ്യാഭ്യാസച്ചെലവുകള്‍ ലഘൂകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനമോ സ്‌കൂളുകളോ ഒന്നും ചെയ്യുന്നില്ലെന്ന ഗൗരവതരമായ സന്ദേശവും ഈ പഠനത്തില്‍ വെളിപ്പെടുന്നു.

ഒരുകുട്ടിയെ സ്‌കൂളില്‍ വിടുന്നതിന് 1200 യൂറോയാണ് ഒരു വര്‍ഷത്തേക്ക് ചെലവ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2% കൂടുതലാണ് ഇത്.വിദ്യാഭ്യാസ വര്‍ഷത്തിന്റെ മൂന്ന് ക്വാര്‍ട്ടറെത്തുമ്പോഴേക്കും 29% മാതാപിതാക്കളും കടക്കെണിയിലാകുകയാണ്.

വിദ്യാഭ്യാസ ചെലവുകള്‍ കുറയ്ക്കുന്നതിനായി യാതോരു സഹായവും ഐറീഷ് സ്‌കൂളുകള്‍ ചെയ്യുന്നില്ലെന്നു 76% പ്രൈമറി കുട്ടികളുടെ രക്ഷിതാക്കള്‍ പറയുന്നു.സെക്കന്‍ഡറി വിഭാഗം കുട്ടികളുടെ 85% രക്ഷിതാക്കളും ഇതേ അഭിപ്രായമുള്ളവരാണ്.ഭൂരിപക്ഷം രക്ഷിതാക്കളും അവരുടെ മാസവരുമാനത്തില്‍ നിന്നാണ് വിദ്യാഭ്യാസച്ചെലവുകള്‍ കണ്ടെത്തുന്നത്.മൂന്നിലൊന്നാളുകള്‍ സമ്പാദ്യത്തില്‍ നിന്നും ചെലവിടുമ്പോള്‍ ആറ് ശതമാനം പേര്‍ സ്‌കൂള്‍ അലവന്‍സില്‍ നിന്നാണ് ഇതിന് വഴി കാണുന്നത്.

ഐറീഷ് ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന മൂലം വിലകുറഞ്ഞ വിദേശ സാധനങ്ങള്‍ വാങ്ങാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരാകുന്നുവെന്നും പഠനം പറയുന്നു.യൂണിഫോമുകളും മറ്റും നല്‍കുന്നതിനായി ടെസ്‌കോ ഡ്യൂണ്‍സ് റീടെയ്ല്‍ സ്റ്റോറുകള്‍ തുറന്നിട്ടുണ്ടെങ്കിലും മൂന്നിലൊന്നാളുകളെ അവിടെ എത്തുന്നുള്ളു.

എക്സട്രാകരിക്കുലര്‍ ആക്ടിവിറ്റീസുകളാണ് രക്ഷിതാക്കളെ വലയ്ക്കുന്ന മറ്റൊന്ന്. ഇതിന് ഒരു വിദ്യാര്‍ഥിക്ക് 187യൂറോ വീതം വേണം. ചെലവുകള്‍ അധികരിക്കുന്നതിനാല്‍ ജിം,സ്‌കൂള്‍ പിക്നിക് എന്നിവ 36% രക്ഷിതാക്കളും മുന്‍ണനാ ലിസ്റ്റില്‍ നിന്നും നീക്കിയിട്ടുണ്ട്.സ്‌കൂള്‍ ഉച്ചഭക്ഷണത്തിനായി 154യൂറോയും ബുക്കുകള്‍ക്കായി 150യൂറോയും നല്‍കേണ്ടതുണ്ട്.വോളന്ററി ഫീസ് 71% പേരും(113യൂറോ)നല്‍കണം.വിപണിയിലെ വിലക്കൂടുതലിനെ മറികടക്കാന്‍ 56% രക്ഷിതാക്കള്‍ ഓണ്‍ലൈന്‍ പര്‍ച്ചേസുകളാണ് നടത്തുന്നത്. അത് നേട്ടമുണ്ടാക്കുന്നതായി അവര്‍ വെളിപ്പെടുത്തുന്നു.

മിക്ക സ്‌കൂളുകളൂം നിര്‍ബന്ധിത പിരിവുകളാണ് നടത്തുന്നത്.വിപണിയിലുള്ള ചില വസ്തുക്കള്‍ക്ക് വില കുറവുണ്ടെങ്കിലും,വില കൂടിയവ വാങ്ങാന്‍ ചില സ്‌കൂളുകള്‍ നിര്‍ബന്ധിക്കാറുണ്ടെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നുണ്ട്.

Scroll To Top