Monday May 29, 2017
Latest Updates

യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ് അഭിനയരംഗത്തേക്ക്

യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ് അഭിനയരംഗത്തേക്ക്

പിന്നണിഗാനരംഗത്ത്‌നിന്നും യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ് ക്യാമറയ്ക്ക് മുന്നിലേക്ക് ചുവടുമാറ്റുന്നു. ധനുഷിന്റെ അടുത്ത തമിഴ്ചിത്രമായ മാരിയിലൂടെയാണ് വിജയ് അഭിനയരംഗത്തേക്ക് കൂടി തന്റെ പ്രതിഭയുടെ പരീക്ഷണം നടത്താനൊരുങ്ങുന്നത്. ചുവട് മാറ്റം സ്ഥിരമല്ല, താല്‍ക്കാലികം മാത്രമാണ്.

ധനുഷ് ചിത്രത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് വിജയ് അവതരിപ്പിക്കുന്നത്. ബാലാജി മോഹനാണ് മാരിയുടെ സംവിധായകന്‍.

പോലീസ് വേഷം അവതരിപ്പിക്കുന്നത് വളരെ വ്യത്യസ്തമായ അനുഭവമാണെന്നാണ് വിജയ് പറയുന്നത്. താനത് വളരെ ആസ്വദിക്കുന്നുണ്ടെന്നും, കാക്കി യൂണിഫോമിട്ട് സെറ്റിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ നല്ല രസമാണെന്നും വിജയ് ടൈംസ് ഓഫ് ഇന്ത്യ പത്രത്തോട് പറഞ്ഞു. തന്റെ കഥാപാത്രത്തെ നല്ല രീതിയില്‍ അവതരിപ്പിക്കാനും വേഷത്തോട് നീതി പുലര്‍ത്താനുമാണ് ശ്രമിക്കുന്നതെന്നും വിജയ് പറഞ്ഞു.

ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ധനുഷാണ്. ധനുഷ് തനിക്ക് ചില ടിപ്‌സ് പറഞ്ഞു തരാറുെണ്ട. അദ്ദേഹത്തില്‍ നിന്നു ധാരാളം കാര്യങ്ങള്‍ പഠിക്കാനുണ്ട്. ചിത്രത്തിന്റെ മുഴുവന്‍ അംഗങ്ങളും വളരെയധികം സഹകരണമുള്ളവരാണെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.

 

Scroll To Top