Sunday July 22, 2018
Latest Updates

യെസ് പക്ഷത്തിന് വിജയം,രണ്ട് ഇന്ത്യക്കാരുടെ പേരില്‍ നേടിയ ഒരു ഐറിഷ് വിജയം

യെസ് പക്ഷത്തിന് വിജയം,രണ്ട് ഇന്ത്യക്കാരുടെ പേരില്‍ നേടിയ ഒരു ഐറിഷ് വിജയം

ഡബ്ലിന്‍:അയര്‍ലണ്ടിലെ അബോര്‍ഷന്‍ നിയമങ്ങള്‍ പുനഃ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യമുയരാന്‍ സമീപകാലത്ത് ഇടയാക്കിയ ഇന്ത്യക്കാരിയായ ഡോ.സവിത ഹാലപ്പനവരുടെ ആകസ്മിക മരണം വഴിതെളിച്ച പൊതു വികാരം ബാലറ്റിലൂടെയുള്ള ജനഹിതമായി മാറുന്നു.ഇന്ത്യന്‍ വംശജനായ ഐറിഷ് പ്രധാനമന്ത്രി ലിയോ വരദ്കര്‍ നേരിട്ട് പട നയിച്ച അബോര്‍ഷന്‍ റഫറണ്ടം വിജയത്തിലേക്ക്.

അബോര്‍ഷന്‍ റഫറണ്ടത്തിന്റെ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ ഭരണഘടനഭേദഗതിയ്ക്ക് അയര്‍ലണ്ടിലെ ജനത അനുമതി നല്‍കിയത് ചരിത്രത്തിന്റെ ഭാഗമായി.ആകെയുള്ള 40 നിയോജകമണ്ഡലങ്ങളില്‍ ഡോണഗേല്‍ എന്ന ഒരൊറ്റ മനം.ണ്ഡലത്തിലൊഴികെ ഒരിടത്തും നോ പക്ഷക്കാര്‍ക്ക് വിജയിക്കാനായില്ല.

1429981 വോട്ടു നേടിയ യെസ് പക്ഷത്തിന്റെ പകുതിയിലധികം വോട്ടു നേടാനെ(723,632)
നോ പക്ഷത്തിന് കഴിഞ്ഞുള്ളു.യെസ് പക്ഷം 66.4 ശതമാനം വോട്ടു നേടിയപ്പോള്‍ നോ പക്ഷത്തിന് ലഭിച്ചത് 33.6 ശതമാനം

വിവിധ കൗണ്ടികളിലെ വോട്ടു നില താഴെപ്പറയുന്നു.

കൗണ്ടി ക്ലയറില്‍ 63 ശതമാനം നേടിയ യെസ് പക്ഷം 44,211 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.

പോര്‍ട്ട് ലീഷിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. 24,232 വോട്ടുകള്‍ നേടി 61.4% വോട്ടോടെ യെസ് പക്ഷം മുന്നിലെത്തി. 15,264 വോട്ടകളാണ് നോ പക്ഷത്തിന് ലഭിച്ചത് (ആകെ പോളിങ് ബൂത്തുകള്‍

കാര്‍ലോ കില്‍ക്കെന്നി മണ്ഡലത്തില്‍ 44,21വോട്ടുകള്‍(63.5%) നേടിയ യെസ് പക്ഷത്താണ് വിജയം. നോ പക്ഷം 25,418 വോട്ടു നേടി.

കില്‍ഡെയര്‍ സൗത്ത് മണ്ഡലത്തില്‍ 70.7 ശതമാനം നേടിയ യെസ് പക്ഷത്തിന് 27,307 വോട്ട് ലഭിച്ചു. 11,339 വോട്ടാണ് നോ പക്ഷത്തിന് ലഭിച്ചത്.

ലീമെറിക്ക് കൗണ്ടിയില്‍ 58.1% പിന്തുണ നേടിയ യെസ് പക്ഷത്തിന് 24,448 വോട്ടുകള്‍ ലഭിച്ചു.17644 വോട്ടുകള്‍ നോ പക്ഷത്തിന് ലഭിച്ചു.

ഗോള്‍വേ ഈസ്റ്റ് മണ്ഡലത്തില്‍ 60.2 ശതമാനവും 26,525 വോട്ടുകളും നേടി യെസ് പക്ഷം വിജയം നേടി.

ഡബ്ലിന്‍ നോര്‍ത്ത് വെസ്റ്റ് മണ്ഡലത്തില്‍ 28,477 വോട്ടും 73.1 ശതമാനം വോട്ടും യെസ് പക്ഷം നേടി. 10,489 വോട്ടാണ് നോ പക്ഷത്തിന് ലഭിച്ചത്.

കോര്‍ക്ക് നോര്‍ത്ത് സെന്‍ട്രല്‍ മണ്ഡലത്തില്‍ 33,639 വോട്ടോടെ 64%വോട്ട് നേടി യെസ് പക്ഷം വിജയിച്ചു.
40,071

കോര്‍ക്ക് സൗത്ത് സെന്‍ട്രല്‍ മണ്ഡലത്തില്‍ 40,071 വോട്ടു പിടിച്ചടക്കിയ യെസ് പക്ഷം 68.8 ശതമാനം നേടി.

ഡബ്ലിന്‍ സെന്‍ട്രല്‍ മണ്ഡലത്തില്‍ 18,863 (76.5)വോട്ട് യെസ് പക്ഷം നേടിയപ്പോള്‍ നോ പക്ഷത്തിന് വെറും 5790 വോട്ടുകളെ ലഭിച്ചുള്ളൂ.

മീത്ത് ഈസ്റ്റ് മണ്ഡലത്തില്‍ 69 ശതമാനം വോട്ടോടെ (30,686)യെസ് പക്ഷം ഭൂരിപക്ഷം നേടി.

കനത്ത മത്സരം നടന്ന ഓഫാലിയില്‍ 24,781 വോട്ടും,58 ശതമാനവും യെസ് പക്ഷം നേടി

ടിപ്പററിയില്‍ 42,731(59.2%)വോട്ടുകള്‍ നേടിയ യെസ് പക്ഷം വിജയിച്ചു.

വാട്ടര്‌ഫോര്‍ഡില്‍ 37,016 വോട്ടുകള്‍(69.4%) നേടിയ യെസ് പക്ഷത്തോട് നോ പക്ഷം അടിയറവ് പറഞ്ഞു.

വെക്സ്ഫോര്‍ഡില്‍ 49,935 യെസ് പക്ഷം നേടിയപ്പോള്‍ 32 ശതമാനം നേടിയ നോ പക്ഷക്കാര്‍ പരാജയം സമ്മതിച്ചു.

74.3% വോട്ടു നേടിയ  വിക്ളോയില്‍ യെസ് പക്ഷം വമ്പന്‍ വിജയമാണ് ആഘോഷിച്ചത്.നോ പക്ഷത്തിന് 18,931 വോട്ടാണ് ലഭിച്ചത്.

Scroll To Top