Monday August 21, 2017
Latest Updates

യൂ കെ യില്‍ എരുമേലി സ്വദേശിയായ യുവാവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു 

യൂ കെ യില്‍ എരുമേലി സ്വദേശിയായ യുവാവ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു 

ലണ്ടന്‍:യൂ കെ യിലെ കാന്റര്‍ബറിയില്‍ മലയാളി വിദ്യാര്‍ഥി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു.കന്റര്‍ബറി കോളജിലെ സയന്‍സ് വിദ്യാര്‍ഥിയായ സ്റ്റെഫിന്‍ തോമസ് എന്ന പത്തൊന്‍പതുകാരനാണ് പുലര്‍ച്ചെ നടന്ന കാറപകടത്തില്‍ പെട്ട് മരിച്ചത്.കോട്ടയം എരുമേലിയ്ക്കടുത്ത ഇടകടത്തി സ്വദേശിയായ തോമസിന്റെ മകനാണ് സ്റ്റെഫിന്‍. 

പുലര്‍ച്ചെ രണ്ടു മണിയോടെ സ്റ്റെഫിന്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ചാണ് അപകടം നടന്നത്. സ്റ്റെഫിന്റെ സുഹൃത്തുക്കളും കാറില്‍ ഉണ്ടായിരുന്നു. ഇവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്റ്റെഫിന്‍ അപകടസ്ഥലത്തുതന്നെ മരിച്ചു. 

മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. ഇരുപത്തിനാലുകാരനായ യുവാവ് ഓടിച്ച കാര്‍ അമിതവേഗതയിലെത്തി ഇടിക്കുകയായിരുന്നു. ഇയാള്‍ അമിതമായി മദ്യം കഴിച്ചിരുന്നതായി പോലീസ് അറിയിച്ചു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 
ബുല്ലോക്‌സ്‌ടോണ്‍ ജംഗ്ഷനില്‍ എ 291 റോഡിലാണ് അപകടം നടന്നത്. സമീപവാസിയായ മലയാളിയാണ് അപകടം നടന്ന സ്ഥലത്തെത്തി സ്റ്റെഫിനെ തിരിച്ചറിഞ്ഞത്. സ്റ്റെഫിന്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡ്രൈവ് ചെയ്തിരുന്നത് ആരാണെന്ന് അറിവായിട്ടില്ല. അപകടത്തില്‍ പരുക്കേറ്റ രണ്ടുപേരെ ആഷ്‌ഫോര്‍ഡ്, മാര്‍ഗെറ്റ് എന്നീ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 

Scroll To Top