Monday October 22, 2018
Latest Updates

യൂ എന്‍ എ സമരത്തിന് പിന്തുണയുമായി കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷനും

യൂ എന്‍ എ സമരത്തിന് പിന്തുണയുമായി കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷനും

കോര്‍ക്ക് :കേരളത്തിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലും പരിസര പ്രദേശങ്ങളിലും ജോലി ചെയ്യുന്ന നഴ്‌സുമാരും അവരുടെ കുടുംബങ്ങളും കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ U N A ക്ക് പിന്തുണ പ്രഖ്യാപിച്ചു.

CPMA നടത്തിയ ടുര്‍ നോട് അനുബന്ധിച്ച് വെസ്റ്റ് കോര്‍ക്കില്‍ പ്രസിഡന്റ് സന്‍ജിത് ജോണിന്റെ നേതൃത്വത്തില്‍ ഒത്തു കൂടിയ മലയാളികള്‍ കേരളത്തിലെ നഴ്‌സിംഗ് സമൂഹം നേരിടുന്ന അവഗണനയ്‌ക്കെതിരേ പ്രതിഷേധം അറിയിക്കുകയും UNA നടത്തുന്ന സമരത്തിനെ പിന്തുണ അറിയിക്കുകയും ചെയ്തു.

അതോടൊപ്പം തന്നെ UNA പ്രസിഡണ്ട് ജാസ്മിന്‍ഷായെ വിളിച്ച് കോര്‍ക്ക് മലയാളി സമൂഹത്തിന്റെ സര്‍വ്വ പിന്തുണയും വാഗ്ദാനം ചെയ്തു

വാര്‍ത്ത: അജേഷ് ജോണ്‍

Scroll To Top