Saturday November 25, 2017
Latest Updates

യൂറോ മില്യന്‍ ബമ്പര്‍ ഒന്നാം സമ്മാനം; ആഹ്‌ളാദം ആഘോഷമാക്കി അടിച്ചുപൊളിക്കാന്‍ ഉമേഷ് കുമാറും നാട്ടുകാരും!

യൂറോ മില്യന്‍ ബമ്പര്‍ ഒന്നാം സമ്മാനം; ആഹ്‌ളാദം ആഘോഷമാക്കി അടിച്ചുപൊളിക്കാന്‍ ഉമേഷ് കുമാറും നാട്ടുകാരും!

കാസില്‍ബാര്‍:യൂറോ മില്യന്‍ ബമ്പര്‍ സമ്മാനജേതാവ് ഇനിയും രംഗത്ത് വന്നിട്ടില്ലെങ്കിലും മേയോ മേഖലയിലെ ഒരു കുടുംബത്തിലെ ഏതാനം പേരടങ്ങുന്ന ഒരു ഗ്രൂപ്പിനാണ് സമ്മാനം ലഭിച്ചിരിക്കുന്നതെന്ന് അഭ്യൂഹങ്ങള്‍.

യൂറോ മില്യണ്‍ ജാക്ക് പോട്ട് ബമ്പര്‍ ടിക്കറ്റ് വിറ്റ കടയുടമയായ ഇന്ത്യാക്കാരന്‍ ഉമേഷ്‌കുമാറും  റൊസാലിയയും മകന്‍ അര്‍ജുനും ആഹ്ലാദത്തിലാണ്.കൗണ്ടി മേയോയിലെ കാസില്‍ ബാര്‍ പൗണ്ട് റോഡില്‍ എക്‌സ് എല്‍ സ്റ്റോറിന്റെ ഉടമയാണ് ദല്‍ഹി സ്വദേശിയായ ഉമേഷ് കുമാര്‍.വലിയൊരു സമ്മാനം തന്റെ സ്ഥാപനത്തിലൂടെ എത്തിയതില്‍ അതിയായ സന്തോഷവാനാണ് ഈ 32കാരന്‍.

പ്രാദേശികവാസികളൊക്കെ ഉമേഷിനെ വിളിച്ച് അനുമോദിക്കുന്നുണ്ട്. എന്നാല്‍ സമ്മാനജേതാവ് മാത്രം ഇനിയും എത്തിയിട്ടില്ല.അതേസമയം സമ്മാനം നേടിയ വെസ്റ്റ് പോര്‍ട്ടിലെ കുടുംബം നാഷണല്‍ ലോട്ടറിയുമായി ബന്ധപ്പെട്ടെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചതായാണ് ലോട്ടോ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ടിക്കറ്റ് വിറ്റതിന് 25000യൂറോ പ്രത്യേക സമ്മാനമായി ഉമേഷ് കുമാറിന് ലഭിച്ചു. ആഹ്ലാദം പങ്കുവെച്ച് ഭാര്യ റോസെയ്ലയും ഒപ്പമുണ്ട്.ഇന്നലെ വൈകിട്ട് തന്റെ സുഹൃത്തുക്കള്‍ക്കും കടയിലെ സ്റ്റാഫിനും കിടിലന്‍ പാര്‍ട്ടി അറേഞ്ച് ചെയതാണ് ഉമേഷും ഭാര്യയും വിജയം പങ്കു വെച്ചത്.

”എന്റെ കടയിലെത്തുന്ന 80%പേരും സമീപവാസികളാണ്. അവരിലാര്‍ക്കെങ്കിലുമായിരിക്കും സമ്മാനം ലഭിച്ചതും.വിജയി എന്നെത്തേടിയെത്തുമോയെന്നതൊന്നും എനിക്ക് വിഷയമല്ല. ഞാന്‍ ടിക്കറ്റ് കൊടുത്തു .അവര്‍ പണം നല്‍കി. സമ്മാനത്തിന്മേല്‍ നമുക്ക് അവകാശമൊന്നുമില്ല. ഇനി സമ്മാനം നേടിയ ആള്‍ നേരിട്ട് വന്നാല്‍ അതൊരു ബോണസ്സായി കരുതും. ദിവസവും 50 ടിക്കറ്റുകള്‍ വില്‍ക്കാറുണ്ട്. അത് രാവിലെയാണോ രാത്രിയിലാണോ എന്നൊന്നും നോക്കാന്‍ കഴിയില്ല.എന്തായാലും ഈ വലിയ സന്തോഷം ഞങ്ങള്‍ ആഘോഷിക്കും, അടിച്ചുപൊളിക്കും’ ‘ഉമേഷ്‌കുമാര്‍ പറഞ്ഞു

Scroll To Top