Monday May 21, 2018
Latest Updates

യൂറോ നോട്ട് അച്ചടി അയര്‍ലണ്ടില്‍ നിന്നും മാറ്റുന്നു 

യൂറോ നോട്ട് അച്ചടി അയര്‍ലണ്ടില്‍ നിന്നും മാറ്റുന്നു 

ഡബ്ലിന്‍:യൂറോ കറന്‍സിയുടെ അച്ചടി അയര്‍ലണ്ടില്‍ നിന്നും മറ്റു യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുലേക്കു മാറ്റാനുള്ള തീരുമാനവുമായി സെന്‍ട്രല്‍ ബാങ്ക്. ഇത് സംബന്ധിച്ച അനുമതി ലഭിക്കുന്നതോടെ കുറഞ്ഞ ചിലവില്‍ അച്ചടി നടത്താനാകുമെന്നു സെന്‍ട്രല്‍ ബാങ്ക് മാനേജ്‌മെന്റ് അറിയിച്ചു.

അതേ സമയം നാണയ അച്ചടി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സാന്‍ഡിഫോര്‍ഡില്‍ തന്നെ തുടരും. ബാങ്ക് നോട്ടിന്റെ അച്ചടിയെക്കുറിച്ചു ആലോചിക്കാന്‍ ചേര്‍ന്ന അവലോക യോഗത്തിലാണ് പുതിയ തീരുമാനം കൈക്കൊണ്ടിട്ടുള്ളത്.അച്ചടിയുടെ ചിലവില്‍ കുറവ് വരുന്നതോടെ ബാങ്കിന് കൂടുതല്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

മാര്‍ച്ച് അവസാനത്തോടെ കമ്മീഷന്‍ ഇത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളും. പുതിയ തീരുമാനം നോട്ടിന്റെ വിതരണത്തെ യാതൊരു വിധത്തിലും ബാധിക്കുകയില്ല എന്നും ബാങ്ക് ഉറപ്പു തരുന്നുണ്ട്.

അതേസമയം നോട്ട് അച്ചടി ഡബ്ലിനില്‍ നിന്നും മാറ്റുന്നതോടെ നാല്പത്തഞ്ചു തസ്തികകളിലായ് 170 ഓളം ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമാകുന്നത്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ജീവനക്കാര്‍ക്കു നല്‍കി കഴിഞ്ഞെന്നും ബാങ്ക് വ്യക്തമാക്കി. ജോലി നഷ്ട്ടപ്പെടുന്ന ജീവനക്കാര്‍ക്ക് മറ്റു തൊഴിലിടങ്ങളില്‍ നിയമനം ഉറപ്പാക്കുമെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു.

ഇപ്പോള്‍ ഓരോ യൂറോപ്യന്‍ രാജ്യങ്ങളിലും അതാത് സെന്‍ട്രല്‍ ബാങ്കാണ് കറന്‍സി അച്ചടി നടത്തുന്നത്.അയര്‍ലണ്ടില്‍ യൂറോ നോട്ടിന്റെ അച്ചടി ചിലവ് മറ്റു രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍ അധികമാണെന്ന് കണ്ടെത്തിയിരുന്നു.

Scroll To Top