Friday September 22, 2017
Latest Updates

യൂറോ കരുത്താര്‍ജിക്കുന്നു: ഏറ്റവും ശക്തമായ ലോക കറന്‍സിയാകുമെന്ന് ആഗോള സാമ്പത്തിക വിദഗ്ധര്‍

യൂറോ കരുത്താര്‍ജിക്കുന്നു: ഏറ്റവും ശക്തമായ ലോക കറന്‍സിയാകുമെന്ന് ആഗോള സാമ്പത്തിക വിദഗ്ധര്‍

ഡബ്ലിന്‍ : ലോകത്തെ ഏറ്റവും ശക്തമായ കറന്‍സിയായി അധികം വൈകാതെ യൂറോ മാറിയേക്കും.സ്റ്റെര്‍ലിംഗിനേയും മറികടന്ന് യൂറോ മുന്നേറുമെന്നാണ് ആഗോള സാമ്പത്തിക വിദഗ്ധരായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ പ്രവചനം. ‘ശക്തമായ യൂറോയും ക്ഷീണിതനായ പൗണ്ടും’ എന്നതാണ് കറന്‍സി വിപണിയിലെ സമീപകാല ആധിപത്യം വ്യക്തമാക്കുന്നത്.ഈ സ്ഥിതി താമസം വിനാ യൂറോയെ സ്റ്റെര്‍ളിംഗ് പൗണ്ടിനേക്കാള്‍ മൂല്യമുള്ളതാക്കുമെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി കൂട്ടിച്ചേര്‍ക്കുന്നു.

2018ന്റെ ആദ്യ ക്വാര്‍ട്ടറില്‍ യൂറോയെ 1.02പൗണ്ടിന് വില്‍ക്കാനാകുമെന്നാണ് കരുതുന്നത്.ഇപ്പോഴത് 0.91ല്‍ വട്ടമിട്ട് പറക്കുകയാണ്.കറന്‍സി വിപണിയില്‍ ചലനമുണ്ടാക്കിയ കഴിഞ്ഞ ഒക്ടോബറിലെ ‘ഫ്ളാഷ് ക്രാഷ്’ സംഭവത്തോടടുത്തു നില്‍ക്കുന്ന നിരക്കുകൂടിയാണ് ഇത്.ഇപ്പോഴത് സാധാരണ നിലയിലാണ്.

യുകെയുടെ ബ്രക്സിറ്റ് പോരാട്ടവഴികളെ മുന്‍നിര്‍ത്തിയാകണം മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ പ്രവചനത്തെ കാണേണ്ടത്.യുകെയുടെ ഉപഭോക്തൃചെലവ് പ്രവചിക്കാനാവില്ലെന്നാണ് സര്‍ക്കാരിന്റെ അടുത്ത കാലത്തെ നയരേഖകളും ബ്രക്സിറ്റ് ചര്‍ച്ചകളും വ്യക്തമാക്കുന്നത്.നാണയപ്പെരുപ്പത്തെ ഭേദപ്പെട്ട നിലയില്‍ നിര്‍ത്തുന്നതിന് യൂറോയെ ഉറപ്പിച്ച് നിര്‍ത്തുന്നതില്‍ ഇസിബി നയരൂപീകരണക്കാര്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ട്.

ബ്രക്സിറ്റുമായി ബന്ധപ്പെട്ട് സ്റ്റെര്‍ലിംഗ് നേരിട്ട പ്രതിസന്ധിയേക്കാള്‍ ആഴത്തിലുള്ളതായിരുന്നു യൂറോയും അയര്‍ലണ്ടും നേരിട്ടത്.ഇത് ഐറീഷ് കയറ്റുമതി മേഖലയിലെ മല്‍സരത്തിന് അത് ദോഷകരമായി.യുകെ ടൂറിസ്റ്റുകള്‍ക്കും ഇത് അടിയായി.കമ്പനികളുടെ ലാഭത്തെ അത് കാര്‍ന്നുതിന്നുകയും ചെയ്തു.എന്നാല്‍ വിപണിയിലെ വൈവിധ്യവല്‍ക്കരണത്തിലൂടെ വലിയ തിരിച്ചുവരവ് നടത്താനാവുമെന്നാണ് സമീപകാല അനുഭവം.

അയര്‍ലണ്ടിന്റെ മുഖ്യകയറ്റുമതിയിനമായ വൈവിധ്യവല്‍ക്കൃത ബീഫ് ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ ഒറ്റ മാര്‍ക്കറ്റാണ് യൂറോപ്പ്.ഇപ്പോഴത് വ്യാപിച്ചിട്ടുണ്ട്.ചൈനീസ് വിപണിയിലും സാധ്യതകള്‍ തുറന്നു കിടക്കുകയാണെന്നും മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നു.പൗണ്ടിന്റെ വിലയെക്കാള്‍ യൂറോയുടെ വില കൂടുന്നതോടെ യൂറോപ്പിലെ ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ക്രയശേഷിയ്ക്ക് കാരണമാവും.

അടുത്ത ഏതാനം വര്‍ഷങ്ങളിലേയ്‌ക്കെങ്കിലും യൂറോ ബ്രിട്ടീഷ് പൗണ്ടിന്റെ വിലയേക്കാള്‍ കൂടുതലാവും എന്നാണ് പ്രമുഖ ബാങ്കുകളുടെ പ്രവചനം.പ്രധാനബാങ്കുകള്‍ 2021 വരെയുള്ള കാലഘട്ടങ്ങളില്‍ പ്രതീക്ഷിക്കുന്ന യൂറോ പൗണ്ട് എക്‌സ്‌ചേഞ്ച് താഴെപ്പറയും വിധമാണ്.

Scroll To Top