Saturday January 21, 2017
Latest Updates

യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പൊതുവായ കോര്‍പ്പറേറ്റ് ടാക്‌സ് ഏര്‍പ്പെടുത്താനുള്ള നീക്കം നടന്നേക്കില്ല

യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പൊതുവായ കോര്‍പ്പറേറ്റ് ടാക്‌സ് ഏര്‍പ്പെടുത്താനുള്ള നീക്കം നടന്നേക്കില്ല

ഡബ്ലിന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് പൊതുവായ കോര്‍പ്പറേറ്റ് ടാക്‌സ് ഏര്‍പ്പെടുത്താനുള്ള നീക്കം നടന്നേക്കില്ല. ഡബ്ലിനില്‍ നടന്ന ഒരു കോണ്‍ഫ്രണ്‍സില്‍ സംസാരിച്ച യൂറോപ്യന്‍ യൂണിയന്റെ ടാക്‌സ്, കസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ ഹിന്‍സ് സോരെക്ക് ഇക്കാര്യം സൂചിപ്പിച്ചത്. യൂറോപ്യന്‍ യൂണിയനിലെ മുഴുവന്‍ അംഗ രാജ്യങ്ങള്‍ക്കും പൊതുവായ കോര്‍പ്പറേറ്റ് ടാക്‌സ് ഏര്‍പ്പെടുത്തണമെങ്കില്‍ എല്ലാ അംഗ രാജ്യങ്ങളുടെയും പിന്തുണ ആവശ്യമാണ്.

എല്ലാ രാജ്യങ്ങളുടെയും പിന്തുണ ലഭിക്കാതെ പൊതുവായ നികുതി നിരക്ക് എന്ന ആശയം നടപ്പിലാകില്ലെന്നു അദ്ദേഹം വെളിപ്പെടുത്തി. വടക്കന്‍ അയര്‍ലണ്ടിന് മാത്രം യുകെയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക നികുതി നിരക്കിന് അനുമതി നല്‍കിയേക്കുമെന്നും അദ്ദേഹം അറിയിച്ചു. 12.5 ശതമാനമാണ് അയര്‍ലണ്ടിലെ കോര്‍പ്പറേറ്റ് ടാക്‌സ്. അയര്‍ലണ്ടിലേക്ക് ബഹുരാഷ്ട്ര കമ്പനികളെ ആകര്ഷിക്കാന്‍ ഈ നികുതി നിരക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Scroll To Top