Monday September 25, 2017
Latest Updates

യൂറോപ്യന്‍ രാജ്യങ്ങളെ മാതൃകയാക്കി കേരളത്തിലും വാഹന ക്ലാമ്പിംഗ് വരുന്നു

യൂറോപ്യന്‍ രാജ്യങ്ങളെ മാതൃകയാക്കി കേരളത്തിലും വാഹന ക്ലാമ്പിംഗ് വരുന്നു

കോഴിക്കോട്: യൂറോപ്യന്‍ രാജ്യങ്ങളിലേത് പോലെ കേരളത്തിലും വാഹന ക്ലാമ്പിംഗ് വരുന്നു. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് ഇനി ക്ലാമ്പ് വീഴും. പ്രാഥമിക ഘട്ടത്തില്‍ കോഴിക്കോട് നഗരത്തിലെ വാഹങ്ങള്‍ക്കാണ് കത്രികപ്പൂട്ട് വീഴുക. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് ബാംഗ്ലൂരില്‍ നിന്ന് പ്രത്യേക തരം ക്ലാമ്പുകള്‍ വാങ്ങി. ക്ലാമ്പ് വീഴുന്ന വാഹങ്ങള്‍ കത്രികപ്പൂട്ടില്‍ നിന്ന് മോചനമാകണമെങ്കില്‍ 600 രൂപ പിഴ ഒടുക്കണം. അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്റെ ഒരു വീലിലാകും ക്ലാമ്പ് ഇടുക.

ക്ലാമ്പ് ചെയ്ത ഉദ്യോഗസ്ഥന്റെ പേരും ഫോണ്‍ നമ്പരും എഴുതിയ ഒരു സ്റ്റിക്കറും വാഹനത്തില്‍ ഉണ്ടാകും. ക്ലാമ്പ് ചെയ്ത വാഹനത്തിന്റെ ഉടമകള്‍ ഈ നമ്പരില്‍ ബന്ധപ്പെട്ടാല്‍ ഉദ്യോഗസ്ഥന്‍ വരികയും പിഴ ഒടുക്കിയ ശേഷം വാഹനവുമായി പോകുകയും ചെയ്യാം. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് മാറ്റുമ്പോള്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് ക്ലാമ്പിംഗ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

പൂട്ട് മാറ്റാതെ വാഹനം മുന്നോട്ട് എടുക്കാന്‍ ശ്രമിച്ച് ക്ലാമ്പിനു എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ അതിന്റെ പിഴയും വാഹന ഉടമയില്‍ നിന്ന് ഈടാക്കും. പരീക്ഷണം വിജയകരമായാല്‍ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ക്ലാമ്പിംഗ് വ്യാപിപ്പിക്കും.

Scroll To Top