Friday November 16, 2018
Latest Updates

യൂറോപ്യന്‍ രാജ്യങ്ങളില്‍ ചുരുങ്ങിയ ചിലവില്‍ അവധിക്കാല യാത്രകള്‍ നടത്താന്‍ ആകര്‍ഷക പാക്കേജുകള്‍ ഒരുക്കി റോമിലെ മലയാളികളുടെ ട്രാവല്‍ ഗ്രൂപ്പ്

യൂറോപ്യന്‍ രാജ്യങ്ങളില്‍ ചുരുങ്ങിയ ചിലവില്‍ അവധിക്കാല യാത്രകള്‍ നടത്താന്‍ ആകര്‍ഷക പാക്കേജുകള്‍ ഒരുക്കി റോമിലെ മലയാളികളുടെ ട്രാവല്‍ ഗ്രൂപ്പ്

ഡബ്ലിന്‍; അവധിക്കാലത്ത് യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ ടൂര്‍ പാക്കേജുകള്‍ ഒരുക്കി കാത്തിരിക്കുകയാണ് റോമിലെ മലയാളികളുടെ ഉടമസ്ഥതയിലുള്ള പ്രമുഖ ട്രാവല്‍ ഗ്രൂപ്പായ ഫ്ളൈ മേറ്റ് ട്രാവല്‍ ആന്‍ഡ് ടൂര്‍സ്.

വര്‍ഷങ്ങളായി വിവിധ രാജ്യങ്ങളില്‍ ടൂര്‍ പാക്കേജുകള്‍ സംഘടിപ്പിച്ചു വരുന്ന ഫ്ളൈ മേറ്റ് ട്രാവല്‍ ആന്‍ഡ് ടൂര്‍സ് യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും തന്നെ അംഗീകൃത ടൂര്‍ സംഘടിപ്പിക്കുന്നതിന് അനുമതിയുള്ള അപൂര്‍വം സ്ഥാപനങ്ങളില്‍ ഒന്നാണ്.

യൂറോപ്പിലേക്ക് ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ എത്തുന്ന ഇറ്റലി,സ്വിസ്സര്‍ലാന്‍ഡ്,ഫ്രാന്‍സ്,സ്പെയിന്‍ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് പേര്‍ക്ക്,പ്രത്യേകിച്ച് മലയാളി സമൂഹത്തില്‍ പെട്ടവര്‍ക്ക് അവരുടെ അഭിരുചിയ്ക്ക് അനുസരിച്ച് ടൂര്‍ പാക്കേജുകള്‍ തയ്യാറാക്കുന്നതില്‍ വിധഗ്ദരാണ് സിജോ ജോസിന്റെ നേതൃത്വത്തിലുള്ള ഈ ടൂര്‍ കമ്പനി.

യൂറോപ്പില്‍ ഏറ്റവും കുറഞ്ഞ നിരക്കും,മലയാളി ഗൈഡും,ത്രീ സ്റ്റാര്‍ -ഫോര്‍ സ്റ്റാര്‍ സ്റ്റാന്‍ഡേര്‍ഡുള്ള താമസ സൗകര്യങ്ങളും ഒരുക്കി,ഗുണനിലവാരത്തില്‍ ഒട്ടും വിട്ടു വീഴ്ച ചെയ്യാതെയാണ് ഫ്ളൈ മേറ്റ് ട്രാവല്‍ ആന്‍ഡ് ടൂര്‍സ് യാത്രകള്‍ ഒരുക്കുന്നത്.ഏറ്റവും കുറഞ്ഞ ചിലവില്‍ ഏറ്റവും മികച്ച ഭക്ഷണം ടൂറിസ്റ്റുകള്‍ക്ക് കണ്ടെത്തി കൊടുക്കുന്നതിലും ഏറ്റവും ശ്രദ്ധ പുലര്‍ത്തുന്നു ഫ്ളൈ മേറ്റ് ട്രാവല്‍ ആന്‍ഡ് ടൂര്‍സ് എന്നതും ഇവരുടെ പ്രത്യേകതയാണ്.

ഈ വര്‍ഷം സംഘടിപ്പിക്കുന്ന പ്രത്യേക പാക്കേജുകള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോഴും ഫ്ളൈ മേറ്റ് ആകര്‍ഷകമായ പാക്കേജുകളാണ് അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഒരു കുടുംബത്തിന് മാത്രമായോ,അഥവാ ഗ്രൂപ്പായോ യഥേഷ്ടം ട്രാവല്‍ ഐറ്റനറികള്‍ തയാറാക്കി നല്‍കാനും ഇവര്‍ തയാറാണ്.

ഫ്ളൈ മേറ്റിന്റെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന താഴെ പറയുന്ന പ്രത്യേക ടൂര്‍ പാക്കേജുകള്‍ അത്യാകര്‍ഷകമായ നിരക്കിലും,രീതിയിലുമാണ് ക്രമീകരിക്കുന്നത്

1.ഇറ്റലി,ഫ്രാന്‍സ്,സ്വിസ്സര്‍ ലാന്‍ഡ് എന്നി രാജ്യങ്ങള്‍ ഉള്‍പ്പെടുത്തി 9 ദിവസത്തെ യൂറോപ്യന്‍ ടൂര്‍.

2. ഇറ്റലി,സ്വിസ്സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി 7 ദിവസത്തെ ടൂര്‍.

3.റോം,അസീസി,വെനീസ്,പാദുവാ,ഫ്‌ലോറന്‍സ് എന്നി നഗരങ്ങള്‍ ഉള്‍പ്പെടുത്തി 5 ദിവസത്തെ ഇറ്റാലിയന്‍ ടൂര്‍.

4.മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന റോം ടൂര്‍ പാക്കേജ്.

ഇത് കൂടാതെ യൂറോപ്പിലെ മറ്റു രാജ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ടൂര്‍ പാക്കേജുകളും ഇപ്പോള്‍ ഫ്‌ലൈ മേറ്റ് നടത്തുന്നുണ്ട്.

ഫ്രാന്‍സ്,ബെല്‍ജിയം,നെതര്‍ലന്‍ഡ്‌സ്,ജര്‍മനി, സ്വിസ്സര്‍ ലാന്‍ഡ്.എന്നി രാജ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ആറു ദിവസത്തെ ടൂറിനും,ഹംഗറി,സ്ലോവേക്യ,ചെക്ക് റിപ്പബ്ലിക്ക്,ഓസ്ട്രിയ,കൊസോവ,റൊമേനിയ എന്നി രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ ടൂറിനും പാക്കേജുകള്‍ ലഭ്യമാണ്.

റോമില്‍ നിന്നും പാക്കേജുകളില്‍ ഉള്‍പ്പെടാതെ ഇറ്റാലിയന്‍/ യൂറോപ്പ്യന്‍ യാത്രകള്‍ ആരംഭിക്കുന്നവര്‍ക്ക് ആവശ്യമെങ്കില്‍ കാര്‍,മിനി ബസ്,ട്രാവല്‍ കോച്ച് എന്നിവയടക്കം എല്ലാ വിധ വാഹനങ്ങളും ഫ്‌ലൈ മേറ്റ് ട്രാവല്‍ ഗ്രൂപ്പ് മിതമായ നിരക്കില്‍ വാടകയ്ക്ക് നല്‍കുന്നുമുണ്ട്.

സ്പെഷ്യല്‍ ഡിസ്‌കൗണ്ടുകളും ,ട്രാവല്‍ പാക്കേജുകളുമടക്കമുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ഫോണ്‍ നമ്പറുകളിലോ,വാട്‌സാപ്പിലോ ബന്ധപ്പെട്ടുക.
FLY MATE Travel and Tours 
Via Leopardi,9 00185 Roma,

worldtoursj@gmail.com

0039 3296649288
0039 3296649288(WHATSAPP)
0039 069552946

Scroll To Top