Tuesday May 23, 2017
Latest Updates

യൂറോപ്യന്‍ യൂണിയന് പിന്നാലെ സൌദിയില്‍ ഇന്ത്യന്‍ പച്ചമുളക് നിരോധിച്ചു

യൂറോപ്യന്‍ യൂണിയന് പിന്നാലെ സൌദിയില്‍ ഇന്ത്യന്‍ പച്ചമുളക് നിരോധിച്ചു

യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യന്‍ മാങ്ങകളും പച്ചക്കറിയും നിരോധിച്ചതിന് പിന്നാലെ സൗദി അറേബ്യ ഇന്ത്യന്‍ പച്ചമുളക് നിരോധിച്ചു. അനുവദനീയമായതിലും കൂടുതല്‍ അളവില്‍ കീടനാശിനി ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സൗദി ഇന്ത്യന്‍ പച്ചമുളക് നിരോധിച്ചത്.

മെയ് 312 മുതല്‍ നിരോധനം നിലവില്‍ വന്നു. ഇതേതുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് 6000 ടണ്‍ പച്ചമുളകുമായി വന്ന കണ്ടെയ്‌നര്‍ സൗദി അധികൃതര്‍ തിരിച്ച് അയച്ചു. ഇന്ത്യയില്‍ നിന്ന് ഏറ്റവുമധികം പച്ചക്കറികള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനമാണ് സൗദിക്ക്.

നേരത്തെ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യന്‍ മാങ്ങകള്‍ക്കും പച്ചക്കറികള്‍ക്കും ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചിട്ടില്ല. അതിനിടെയാണ് സൌദിയില്‍ നിന്നും ഇന്ത്യന്‍ കാര്ഷിക മേഖലയ്ക്ക് കനത്ത തിരിച്ചടിയായ തീരുമാനം വന്നത്.

Scroll To Top