Sunday July 22, 2018
Latest Updates

യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടണ് താമസം വേണ്ടിവരും,ധാരണ പ്രകാരം പുറത്ത് പോയില്ലെങ്കില്‍ ഉപരോധമെന്ന് യൂറോപ്യന്‍ നേതാക്കള്‍ 

യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടണ് താമസം വേണ്ടിവരും,ധാരണ പ്രകാരം പുറത്ത് പോയില്ലെങ്കില്‍ ഉപരോധമെന്ന് യൂറോപ്യന്‍ നേതാക്കള്‍ 

ഡബ്ലിന്‍:യൂറോപ്യന്‍ യൂണിയനില്‍ നിന്നും 2020 ഓടെ പൂര്‍ണമായി പിന്മാറാന്‍ ബ്രിട്ടണ്‍ തയ്യാറായേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. നേരത്തെ ബ്രെക്സിറ്റ് ഉടമ്പടിയില്‍ 2020 ഓടെ ബ്രിട്ടണ്‍ പൂര്‍ണമായും പിന്‍മാറുമെന്ന് അറിയിച്ചിരുന്നെങ്കിലും അത് അടുത്ത കാലത്ത് ഉണ്ടാന്‍ സാധ്യതയില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വൃത്തങ്ങള്‍ തന്നെ വിലയിരുത്തുന്നു.

ഏതെങ്കിലും കാരണവശാല്‍ ബ്രിട്ടന്‍ പിന്മാറ്റം വൈകിപ്പിച്ചാല്‍ നേരിടാനുള്ള ധാരണകള്‍ ഇയൂ നേതൃത്വം രൂപപ്പെടുത്തി കഴിഞ്ഞു.അത്തരമൊരു സാഹചര്യത്തില്‍ ബ്രിട്ടനുമേല്‍ ഉപരോധമേര്‍പ്പെടുത്തുന്നതിനും ധാരണയായിട്ടുണ്ട്.സിംഗിള്‍ മാര്‍ക്കറ്റി ലേയ്ക്ക് പ്രവേശനാനുമതി നിഷേധിക്കുക,ബ്രിട്ടീഷ് വിമാനങ്ങളെ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇറങ്ങാന്‍ അനുവദിക്കാതിരിക്കുക തുടങ്ങി നിരവധി മാര്‍ഗങ്ങളിലൂടെ യൂറോപ്യന്‍ യൂണിയന്‍ കേന്ദ്രങ്ങള്‍ ബ്രിട്ടനെ ഉപരോധിച്ചേക്കും

2021 ഓടെ സൗജന്യമായി വ്യാപാര കരാറുകള്‍ ഉണ്ടാക്കാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തേരേസ മെയ് ശ്രമിക്കുന്നതെന്നും അതിനാലാണ് പിന്മാറ്റം വൈകിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. എന്നാല്‍ ബ്രിട്ടണ് ഏതെങ്കിലും തരത്തിലുള്ള ഇളവുകള്‍ ലഭിക്കുമെങ്കില്‍ അത് പൂര്‍ണമായ പിന്മാറ്റത്തിന് ശേഷം മാത്രമായിരിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്റെ
നയതന്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പിന്മാറ്റത്തിന് മുമ്പായി ഐറിഷ് അതിര്‍ത്തി ഉള്‍പ്പെടെയുള്ള പരിഹരിക്കപ്പെടാത്ത വിഷയങ്ങളും വ്യാപാരബന്ധങ്ങളുടെ ഭാവിയടക്കം 2019 ന് മുമ്പായി പരിഗണിക്കേണ്ടതാണ്. ബ്രെക്സിറ്റിന്റെ ഉടമ്പടി കാലാവതി പൂര്‍ത്തിയാക്കുന്നതിന് പിന്‍മാറ്റം നടത്തിയില്ലെങ്കില്‍ പിന്നീടൊരു പരിവര്‍ത്തന കാലാവധി ഉണ്ടായില്ല, ഇത് ബ്രിട്ടന്റെ തകര്‍ച്ചക്ക് കാരണമാകും. ഈ മാസം തന്നെ പിന്മാറ്റത്തിനായുള്ള നടപടികള്‍ യൂറോപ്യന്‍ യൂണിയന്റെ ഭാഗത്തുനിന്നും ആരംഭിക്കും അതോടൊപ്പം ലണ്ടനുമായുള്ള ഫ്രീ ട്രേഡ് കാരാറും ചര്‍ച്ചചെയ്യപ്പെടും.

Scroll To Top