Friday August 18, 2017
Latest Updates

യൂറോപ്യന്‍ യൂണിയന്‍ നിയമഭേദഗതിയായി ക്രഡിറ്റ് കാര്‍ഡിനുള്ള സര്‍ചാര്‍ജ്ജ് എടുത്തുകളയുന്നു: 2018 ജനുവരി 13 മുതല്‍ പ്രാബല്യത്തില്‍

യൂറോപ്യന്‍ യൂണിയന്‍ നിയമഭേദഗതിയായി ക്രഡിറ്റ് കാര്‍ഡിനുള്ള സര്‍ചാര്‍ജ്ജ് എടുത്തുകളയുന്നു: 2018 ജനുവരി 13 മുതല്‍ പ്രാബല്യത്തില്‍

ഡബ്ലിന്‍ : ക്രഡിറ്റ് കാര്‍ഡുപയോഗിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത.അടുത്ത വര്‍ഷം ആദ്യം മുതല്‍ ക്രഡിറ്റ് കാര്‍ഡുപയോഗിക്കുന്നതിന് സര്‍ചാര്‍ജ്ജില്ല.2018 ജനുവരി 13മുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.പുതിയ യൂറോപ്യന്‍ യൂണിയന്‍ നിയമമനുസരിച്ചാണ് ഇത്.നേരത്തേ 2% സര്‍ചാര്‍ജ്ജായിരുന്നു ക്രഡിറ്റ് ഇടപാടുകള്‍ക്കായി ഉണ്ടായിരുന്നത്. ഇതു പ്രകാരം സാധനങ്ങളുടെ വില ഉയരുമായിരുന്നു. എന്നാല്‍ പുതുക്കിയ ചട്ടം പ്രകാരം അടുത്ത വര്‍ഷം മുതല്‍ ആ തുക നല്‍കേണ്ടി വരില്ല.

യൂറോപ്യന്‍ യൂണിയന്റെ ഇന്റര്‍ ചേഞ്ച് ഫീ റഗുലേഷന്‍ ആക്ടില്‍ മാറ്റം വരുത്തിയതോടെയാണ് സര്‍ച്ചാര്‍ജ്ജില്‍ നിന്നും കാര്‍ഡുടമകള്‍ ഒഴിവായത്.വിസ,മാസ്റ്റര്‍ കാര്‍ഡ്,ക്രഡിറ്റ് കാര്‍ഡ് തുടങ്ങി ഈ നിയമത്തിന്റെ പരിധിയില്‍ കണ്‍സ്യൂമര്‍ കാര്‍ഡുകള്‍ക്കെല്ലാം ഈ നിയമം ബാധകമാണ്.ഡൈനേഴ്സ് ക്ലബ്,അമേരിക്കന്‍ എക്സപ്രസ് കാര്‍ഡ് എന്നിവയ്ക്ക് ഈ നിയമം ബാധകമല്ല.സര്‍ച്ചാര്‍ജ്ജ് ഈടാക്കിയാലും ആ സാധനത്തിന്റെ യഥാര്‍ഥ വിലയില്‍ കൂടിയ തുക ഈടാക്കുന്നത് നിയമം വിലക്കുന്നു.കൂടുതല്‍ റീടെയ്ലേഴ്സിന് ഇലക്ട്രോണിക് കാര്‍ഡ് സ്വീകരിക്കുന്നതിനുള്ള സൗകര്യം ഇതോടെ ഒരുങ്ങുമെന്നും വകുപ്പ് വക്താവ് പറഞ്ഞു.

എയര്‍ലൈന്‍സും മറ്റു ടിക്കറ്റു വില്‍പ്പനക്കാരും ക്രഡിറ്റ് കാര്‍ഡുപയോഗിക്കുന്നവരില്‍ നിന്നും അതിന്റെ പേരില്‍ കൂടുതല്‍ പണം പിരിച്ചിരുന്നു.ചില ചെറുകിട വ്യാപാരികളും അമിത ചാര്‍ജ് വാങ്ങിയിരുന്നു.വളരെക്കാലമായി ഉന്നയിക്കുന്ന ആവശ്യമാണ് സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നതെന്ന് കണ്‍സ്യുമേഴ്സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.എയര്‍ലൈന്‍സ് സ്ഥാപനങ്ങള്‍ ആണ് ക്രഡിറ്റ് കാര്‍ഡിനെ ചൂഷണപരമായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ പുതിയ നിയമത്തിന്റെ വരവോടെ അതിന് അറുതിയായി. എന്നാല്‍ ഇതിന്റെ മറവില്‍ വ്യാപാരികളും മറ്റും സാധനങ്ങള്‍ക്ക് അനാവശ്യമായി വിലകൂട്ടുമെന്ന ആശങ്കയും അസോസിയേഷന്‍ പങ്കുവെച്ചു.

Scroll To Top