Wednesday September 26, 2018
Latest Updates

യൂറോപ്യന്‍ യൂണിയന്റെ പുതിയ സംവിധാനം ,ഇനി നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ആരുമായും പങ്കുവെയ്ക്കാന്‍ ബാങ്കുകളെ അനുവദിക്കും 

യൂറോപ്യന്‍ യൂണിയന്റെ പുതിയ സംവിധാനം ,ഇനി നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ആരുമായും പങ്കുവെയ്ക്കാന്‍ ബാങ്കുകളെ അനുവദിക്കും 

ഡബ്ലിന്‍:ബാങ്കുകള്‍ക്കായി പുതിയ നിയമവുമായി യൂറോപ്യന്‍ യൂണിയന്‍. കസ്റ്റമറുടെ അനുവാദമുണ്ടെങ്കില്‍ മൂന്നാമതൊരാള്‍ക്ക് കൂടി ബാങ്കിംഗ് വിവരങ്ങളിലേക്ക് കടന്ന് കയറും വിധമുള്ള സെക്കന്റ് സെക്കന്റ് പെയ്മെന്റ് സര്‍വീസ് ഡിറക്ടീവിന് അംഗീകാരം . അടുത്ത ദിവസം മുതല്‍ തന്നെ ബാങ്കുകളില്‍ ഈ സേവനം ലഭ്യമായി തുടങ്ങും.

ബാങ്ക് അക്കൗണ്ടുകളുടെ രഹസ്യസ്വാഭാവമാണ് ഇതോടെ ഇല്ലാതാകുന്നത്..നേരത്തെ ബാങ്കിനും ഉപഭോക്താവിനും ഇടയില്‍ മാത്രമായി നിലനിന്നിരുന്ന അക്കൗണ്ട് വിവരങ്ങള്‍ ഇനി അക്കൗണ്ട് ഹോള്‍ഡര്‍ക്ക് സമ്മതമാണെങ്കില്‍ മൂന്നാമതൊരാള്‍ക്ക് കൂടി അറിയാന്‍ സാധിക്കുന്ന സ്ഥിതിയാണ് ഉണ്ടാകാന്‍ പോകുന്നത്.

പുതിയ പദ്ധതി ബാങ്കുകളുടെ സര്‍വീസുകള്‍ മെച്ചപ്പെടുത്താനും pwc അയര്‍ലണ്ട് ഫിനാന്‍ഷ്യല്‍ സര്‍വീസുകളുടെ പാര്‍ട്ട്ണര്‍ കൂടിയായ സിനീഡ് ഓവന്‍ഡെന്‍ പറയുന്നു. സുരക്ഷാവീഴ്ചകള്‍ ഇല്ലാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും എടുത്തതായും അവര്‍ പറയുന്നു.

ഈ പുതിയ പദ്ധതി സാധനങ്ങള്‍ വാങ്ങുമ്പോള്‍ റീട്ടെയ്ലര്‍ക്ക് ഇത് വാങ്ങിക്കാനുള്ള മതിയായ ബാങ്ക് ബാലന്‍സും മറ്റും ഉപഭോക്താവിന് ഉണ്ടോയെന്ന് അറിയാന്‍ സാധിക്കും.

,ധനകാര്യ സ്ഥാപനങ്ങള്‍ക്കും ,കച്ചവട സ്ഥാപനങ്ങള്‍ക്കും ഇടപാടു നടത്തും മുമ്പേ പരസ്യമായി ഉപഭോക്താവിന്റെ സാമ്പത്തിക ചരിത്രം അറിയാന്‍ ഇതിടയാക്കും എന്നതിനാല്‍ പദ്ധതി ദുരുപയോഗിക്കപ്പെടുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട് .

Scroll To Top