Friday July 21, 2017
Latest Updates

യൂറോപ്പ് സ്റ്റേജ് ഷോ ‘വിഷന്‍ 2014 ‘:ടിക്കറ്റ് വില്‍പ്പന തുടങ്ങി 

യൂറോപ്പ് സ്റ്റേജ് ഷോ ‘വിഷന്‍ 2014 ‘:ടിക്കറ്റ് വില്‍പ്പന തുടങ്ങി 

ഡബ്ലിന്‍: ക്രംലിന്‍ ഔവര്‍ ലേഡി ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിന്റെ ധനശേഖരണാര്‍ത്ഥം ഒക്ടോബര്‍ 30, വ്യാഴാഴ്ച്ച ബ്ലാന്‍ച്ചാര്‍ഡ്‌സ്ടൗണിലെ ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തുന്ന യൂറോപ്പ് സ്റ്റേജ് ഷോ ‘വിഷന്‍ 2014’ ന്റെ ആദ്യ ടിക്കറ്റ് അയര്‍ലണ്ടിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ ബേബി പെരേപ്പാടനില്‍ നിന്നും ജെയ്‌മോന്‍ കിഴക്കേക്കാട്ടില്‍ ഏറ്റുവാങ്ങി.ഇന്നസെന്റ് കുഴുപ്പിള്ളില്‍, ജോയ്ച്ചന്‍ ഒഴുകയില്‍, സജി കൂവപ്പള്ളി, ബിജു വെട്ടിക്കനാല്‍, ഷാജുമോന്‍ ഒഴുകയില്‍ തുടങ്ങിയവര്‍ തദ്ദവസരത്തില്‍ സന്നിഹിതരായിരുന്നു.

സ്റ്റേജ് ഷോയില്‍ അര്‍ച്ചന കവി, കോട്ടയം നസീര്‍ , ഫ്രാങ്കോ, സയനോര, വിപിന്‍ സേവ്വ്യര്‍ , രാജാ സാഹിബ്, സിറാജ് പയ്യോളി തുടങ്ങിയ കലാകാരന്മാര്‍ അണി നിരക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
നോബിള്‍ മാത്യു : 0862556617 
മജു പേയ്ക്കല്‍: 0879631102 
ജിജോ പീടികമല: 0894444505

Scroll To Top