Tuesday January 17, 2017
Latest Updates

യൂറോപ്പില്‍ നിക്ഷേപിക്കാന്‍ കാശുമായി ചൈന വരുന്നു

യൂറോപ്പില്‍ നിക്ഷേപിക്കാന്‍ കാശുമായി ചൈന വരുന്നു

ഡബ്ലിന്‍ :യൂറോപ്പിലേക്ക് ചൈനയുടെ കടന്നുവരവും. 100 മില്ല്യന്‍ യൂറോയുടെ നിക്ഷേപവുമായാണ് ചൈന അയര്‍ലണ്ടിലേക്ക് വരാന്‍ പോകുന്നത്.
ചൈനയുടെ 100 മില്ല്യന്‍ യൂറോയും അയര്‍ലണ്ടില്‍ പുതിയ തൊഴില്‍ സംരംഭങ്ങള്‍ സൃഷ്ടിക്കാനായി ഉപയോഗിക്കുമെന്നാണ് ഉപപ്രധാനമന്ത്രി ഇമന്‍ ഗില്‍മോര്‍ വ്യക്തമാക്കുന്നത്.
അയര്‍ലണ്ടിലെ വളര്‍ന്നു കൊണ്ടിരിക്കുന്നതും മികച്ച രീതിയില്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വയ്ക്കുന്നതുമായ കമ്പനികളുടെ പ്രവര്‍ത്തനം ഇനിയും മെച്ചപ്പെടുത്തുന്നതിനായി ചൈന അയര്‍ലണ്ട് ടെക്‌നോളജി ഗ്രോത്ത് കാപിറ്റല്‍ ഫണ്ട് ഉപയോഗിക്കാം എന്നാണ് ഇപ്പോള്‍ അധികൃതര്‍ തീരുമാനിച്ചിരിക്കുന്നതും.
ആദ്യമായാണ് ഒരു യൂറോപ്യന്‍ രാജ്യത്തിലേക്ക് ചൈന നിക്ഷേപവുമായി കടന്നു വരുന്നത്. രണ്ട് രാജ്യങ്ങളുടെയും വ്യാപാര പുരോഗതിക്കും തുടര്‍ന്നുള്ള വ്യാപാര ബന്ധങ്ങള്‍ക്കും ചൈനയുടെ മുന്നേറ്റം കാരണമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Scroll To Top