Saturday July 22, 2017
Latest Updates

യൂറോപ്പില്‍ തേങ്ങാപ്പാലിന്റെ പേര് മാറ്റേണ്ടി വരുമോ ?

യൂറോപ്പില്‍ തേങ്ങാപ്പാലിന്റെ പേര് മാറ്റേണ്ടി വരുമോ ?

ഡബ്ലിന്‍ :എല്ലാ ഉല്‍പ്പന്നങ്ങളോടും ചേര്‍ത്ത് പ്രത്യേകിച്ചും സസ്യ ഉല്‍പ്പന്നങ്ങളോടും ചേര്‍ത്ത് മില്‍ക്ക് ‘ഉപയോഗിക്കേണ്ടെന്ന്’ കോടതി.യൂറോപ്യന്‍ യൂണിയന്‍ ആനിമല്‍ പ്രോഡക്ടുകളായി സംരക്ഷിച്ചിരിക്കുന്ന മില്‍ക്ക്,ക്രീം,ബട്ടര്‍,ചീസ് എന്നിവ തികച്ചും സസ്യാധിഷ്ഠിത ഉല്‍പ്പന്നങ്ങളാണ്.ഇവയോടൊപ്പം മില്‍ക്ക് എന്ന് ചേര്‍ത്ത് വിപണനം ചെയ്യുന്നതാണ് യുറോപ്യന്‍ യൂണിയന്‍ കോടതി വിലക്കിയത്.

സോയാമില്‍ക്ക് എന്ന് നല്‍കുന്നുണ്ടെങ്കില്‍ ഇത് സോയാച്ചെടിയില്‍ നിന്നും വേര്‍തിരിച്ചടുത്തതാണ് എന്നു സൂചിപ്പിക്കുന്ന വിവരണവും ഉല്‍പ്പന്നത്തില്‍ ഉള്‍പ്പെടുത്തണം.വെജിറ്റബിള്‍ ഉല്‍പ്പന്നങ്ങളും വേഗന്‍ ഫുഡ്സും വിതരണം ചെയ്യുന്ന ജര്‍മന്‍ കമ്പനിയുള്‍പ്പെട്ട യൂറോപ്യന്‍ യൂണിയനിലെ കേസിലാണ് യൂറോപ്യന്‍ കോര്‍ട് ഓഫ് ജസ്റ്റീസിന്റെ വിധി.

സസ്യങ്ങളില്‍ നിന്നുല്‍പ്പാദിപ്പിക്കുന്ന സോയാ ടോ, ടോഫു ബട്ടര്‍,പ്ലാന്റ് ചീസ്,വെഗ്ഗീ ചീസ്,ക്രീം തുടങ്ങിയവയാണ് കമ്പനി വിപണനം ചെയ്യുന്നത്.ക്രമരഹിത മല്‍സരങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ജര്‍മനിയിലെ ഒരു അസോസിയേഷനാണ് കമ്പനിക്കെതിരെ കോടതിയെ സമീപിച്ചത്.

കമ്പനിയുടെ വിപണനപരസ്യതന്ത്രം യൂറോപ്യന്‍ യൂണിയന്‍ നിയമത്തെ ലംഘിക്കുന്നതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

യൂറോപ്യന്‍ യൂണിയന്‍ നിയമ പ്രകാരം മില്‍ക്ക് എന്നത് മൃഗവുമായി ബന്ധപ്പെട്ടതു മാത്രമാണെന്ന് കോടതി വിധിന്യായത്തില്‍ നിരീക്ഷിച്ചു.അതുപോലെ ക്രീം,ബട്ടര്‍,ചീസ് എന്നീ നാമങ്ങളും പാലിനോട് ചേര്‍ന്നതാണ് കാരണം. പാലില്‍ നിന്നാണ് ഇവ വേര്‍തിരിച്ചെടുക്കുന്നത്.അതിനാല്‍ മേല്‍പ്പറഞ്ഞ നാമങ്ങള്‍ തികച്ചും സസ്യാധിഷ്ഠിത ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനും പരസ്യത്തിനുമായി ഉപയോഗിക്കാന്‍ പാടില്ല.

അതല്ലെങ്കില്‍ ഇവ ആ ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടതായിരിക്കണം.സോയയോ ടോഫുവോ ഇത്തരത്തില്‍ ഒഴിവാക്കിയിട്ടില്ലെന്നും കോടതി പറഞ്ഞു.

കോടതി വിധി തികച്ചും സ്വാഗതാര്‍ഹമാണെന്ന് ഐസിഎംസിഎസ്എ പ്രസിഡന്റ് സ്വാഗതം ചെയ്തു.തെറ്റായ സന്ദേശം നല്‍കി ഒട്ടേറെ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പാലുമായി യാതോരു ബന്ധവുമില്ലാത്തവ മില്‍ക്ക് എന്ന പേരില്‍ മാര്‍ക്കറ്റിലെത്തുന്നുണ്ട്.ഇത്തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുന്നതിനെ കോടതിവിധി തടയുമെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം യൂറോപ്യന്‍ വിപണയില്‍ ഏഷ്യയില്‍ നിന്നുള്ള തേങ്ങാപ്പാല്‍ ഉല്‍പ്പന്നങ്ങളുടെ പേര് മാറ്റേണ്ടി വരുമെന്ന ആശങ്കയിലാണ് കയറ്റുമതിക്കാര്‍.ഒട്ടു മിക്ക ബ്രാന്‍ഡുകളും തേങ്ങാപ്പാല്‍ (കോക്കനട്ട് മില്‍ക്ക്) എന്ന പേര് തന്നെയാണ് ഉപയോഗിക്കുന്നത്.

Scroll To Top