Monday November 20, 2017
Latest Updates

യൂറോപ്പില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇന്ത്യയിലെ സോഷ്യല്‍ സെക്യൂരിറ്റി ഇപിഎഫ് ആനുകൂല്യം ലഭിക്കും

യൂറോപ്പില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇന്ത്യയിലെ സോഷ്യല്‍ സെക്യൂരിറ്റി ഇപിഎഫ് ആനുകൂല്യം ലഭിക്കും

ന്യൂഡല്‍ഹി: വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ ഇപിഎഫ്ഒയില്‍ അംഗമാകാമെന്ന് കേന്ദ്ര സര്‍ക്കാര്‍.ഡല്‍ഹിയില്‍ പ്രൊവിഡന്റ് ഫണ്ട് കമ്മീഷണര്‍ വി പി ജോയിയാണ് ഇക്കാര്യം അറിയിച്ചത്.ജോലി ചെയ്യുന്ന രാജ്യത്തെ സോഷ്യല്‍ സെക്യൂരിറ്റി സ്‌കീമില്‍ അംഗങ്ങളാകാത്തവരെയാണ് ഇപിഎഫ്ഒയില്‍ ചേര്‍ക്കുക.ജോലി ചെയ്യുന്ന രാജ്യത്തെ സോഷ്യല്‍ സ്‌കീമില്‍ അംഗമാകാതിരിക്കാന്‍ ഇതിലൂടെ കഴിയും. ഇതിനായി 18 രാജ്യങ്ങളുമായി കരാറിലെത്തിയതായും അദ്ദേഹം പറഞ്ഞു.

ബെല്‍ജിയം, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, ലക്സംബെര്‍ഗ്, നെതര്‍ലാന്‍ഡ്സ്, ഹങ്ഗറി, ഫിന്‍ലന്‍ഡ്, സ്വീഡന്‍, ചെക്ക് റിപ്പബ്ലിക്ക്, നോര്‍വെ, ഓസ്ട്രിയ, പോര്‍ച്ചുഗല്‍ എന്നി യൂറോപ്യന്‍ രാജ്യങ്ങളും ജപ്പാന്‍,കൊറിയ, തുടങ്ങിയ രാജ്യങ്ങളുമായാണ് നിലവില്‍ കരാറുള്ളത്.

വിദേശത്ത് ജോലിക്കായി പോകുന്നവര്‍ക്ക് ആ രാജ്യത്തെ സെക്യൂരിറ്റി സ്‌കീമില്‍നിന്ന് ഒഴിവാകാന്‍ ഇപിഎഫ്ഒ സര്‍ട്ടിഫിക്കേറ്റ് ഓഫ് കവറേജ്(സിഒസി)നല്‍കും.ഓണ്‍ലൈനില്‍ അപേക്ഷിച്ചാലും ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കും.ഇപിഎഫ്ഒയുടെ വെബ്സൈറ്റില്‍ ഒരു പേജുമാത്രമുള്ള അപ്ലിക്കേഷനാണ് ഇതിനുള്ളത്.

കുറച്ചുകാലത്തേയ്ക്ക് വിദേശത്ത് ജോലിക്കായി പോകുന്നവര്‍ക്കാണ് പദ്ധതി ഏറെ ഗുണകരമാകുക. ജോലിക്കാലം കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയാലും ഏറെക്കാലം അവിടത്തെ സോഷ്യല്‍ സെക്യൂരിറ്റി സ്‌കീമില്‍ നിക്ഷേപിച്ച തുക ലഭിക്കാതിരിക്കാനിടയുണ്ട്.

ലോകത്തിലെതന്നെ ഏറ്റവും വലിയ സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം നടത്തിപ്പുകാരാണ് ഇപിഎഫ്ഒ. 9.26 ലക്ഷം സ്ഥാപനങ്ങളിലെ 4.5 കോടിപേരാണ് ഓര്‍ഗനൈസേഷനില്‍ അംഗങ്ങളായുള്ളത്. 60.32 ലക്ഷം പേര്‍ക്ക് എല്ലാമാസവും പെന്‍ഷനും നല്‍കുന്നുണ്ട്

Scroll To Top