Sunday July 22, 2018
Latest Updates

യൂറോപ്പില്‍ ഒന്നാമതായി ,അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥ റെക്കോഡ് കുതിപ്പില്‍; 5.6 % വരെ വളര്‍ച്ച നേടും

യൂറോപ്പില്‍ ഒന്നാമതായി ,അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥ റെക്കോഡ് കുതിപ്പില്‍; 5.6 % വരെ വളര്‍ച്ച നേടും

ഡബ്ലിന്‍ : യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ വളര്‍ച്ചയുള്ള സാമ്പത്തിക ശക്തിയായി ഈ വര്‍ഷം അയര്‍ലണ്ട് മാറുമെന്ന് യൂറോപ്യന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്. അയര്‍ലണ്ടിന്റെ മൊത്ത ആഭ്യന്തര ഉപത്പാദനം (ജിഡിപി) 2018 ല്‍ 5.6 ശതമാനവും അടുത്തവര്‍ഷം 4ശതമാനവും ഉയരും.

ബ്രെക്‌സിറ്റ് പശ്ചാത്തലത്തില്‍ യൂറോപ്പിലെ ഏറ്റവും സ്വാധീനശക്തിയുള്ള രാജ്യങ്ങളില്‍ ഒന്നായി അയര്‍ലണ്ട് വളരുകയാണെന്ന യാഥാര്‍ഥ്യമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പറയുന്നു.

യൂറോസോണിന്റെ ആഭ്യന്തര ഉത്പാദനം വെറും 2.1 ആയി മാത്രം വളരുമ്പോഴാണ് അതിന്റെ ഇരട്ടിയില്‍ അധികമായ വളര്‍ച്ച അയര്‍ലണ്ടിനെ തേടിയെത്തുന്നുന്നത്. . യൂറോസോണ്‍ ജിഡിപി 2.3 വളര്‍ച്ച നേടുമെന്നായിരുന്നു മെയ് മാസത്തിലെ പ്രവചനം. യൂറോ മേഖലയുടെ അവസ്ഥ നേരിയ തോതില്‍ മോശമായിരിക്കെത്തന്നെ അത് ഐറിഷ് കയറ്റുമതിയെ ആകമാനം സഹായിക്കുന്ന നിലയിലാണെന്ന് ഇ യു കമ്മീഷന്‍ റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം ആദ്യത്തെ ആറ് മാസം തൊഴില്‍ വിപണിയിലും നിര്‍മ്മാണ നിക്ഷേപത്തിലും ശക്തമായ മുന്നാക്കമുണ്ടാകുമെന്ന പ്രവചനം പ്രോത്സാഹനം നല്‍കുന്നതാണെങ്കിലും സാമ്പത്തിക വളര്‍ച്ചയ്ക്ക് ചില ഭീഷണികളും ഉണ്ടാവാന്‍ ഇടയുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. യുകെയുടെ യൂറോപ്യന്‍ യുണിയനും തമ്മില്‍ നടക്കുന്ന ധാരണ ചര്‍ച്ചകളെ ആശ്രയിച്ചാണ് അനിശ്ചിതത്വം നിലനില്‍ക്കുന്നത്. വളരെ തുറന്ന സമ്പദ്വ്യവസ്ഥയെന്ന നിലയ്ക്ക് അയര്‍ലണ്ടിനെ അന്താരാഷ്ട്ര നികുതി, വ്യാപാര അന്തരീക്ഷം ബാധിക്കും. ബഹുരാഷ്ട്ര കമ്പനികള്‍ രാജ്യത്തിന്റെ വളര്‍ച്ചയെ എങ്ങനെ വേണമെങ്കിലും ബാധിക്കും റിപ്പോര്‍ട്ട് പറയുന്നു.

അയര്‍ലണ്ടിന്റെ ആഭ്യന്തര സാമ്പത്തിക വ്യവസ്ഥ ദൃഢവേ?ഗത്തില്‍ മുന്നോട്ട് പോവുമെന്നാണ് ഇയു റിപ്പോര്‍ട്ടിന്റെ ചുരുക്കം. അതേസമയം യൂറോ മേഖലയില്‍ തളര്‍ച്ചയുണ്ടാവുമെന്നും. എണ്ണവിലയുടെ ഉയര്‍ച്ചയും യു എസുമായുള്ള വ്യാപാര സംഘര്‍ഷങ്ങളുമാണ് ഇയു സാമ്പത്തികാവസ്ഥയുടെ തളര്‍ച്ചയ്ക്ക് കാരണം. യൂറോപ്യന്‍ യൂണിയനിലെ മുഖ്യ സാമ്പത്തിക ശക്തികളെയാകെ ഈ തളര്‍ച്ച ശക്തമായി ബാധിക്കും. ഇറ്റലിയെയാണ് ഏറ്റവും മോശമായി ബാധിക്കുക. യൂറോപ്പിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചയാണ് ഇറ്റലിയ്ക്കുണ്ടാവുക.യുകെ യിലും സാമ്പത്തിക തളര്‍ച്ച ഉണ്ടാകുമ്പോഴാണ് അയര്‍ലണ്ട് ആശാവഹമായ മുന്നേറ്റം നടത്തുക.

വിവിധ മേഖലകളിലെ വേതന വ്യവസ്ഥകളില്‍ ഉള്‍പ്പെടെ നവീകരണം നടത്താന്‍ പോലും അയര്‍ലണ്ടിനെ ഇത്തരം സാമ്പത്തിക വളര്‍ച്ച’സഹായിച്ചേക്കും എന്നും റിപ്പോര്‍ട്ട് പറയുന്നു.ഇന്ധന വില വര്‍ദ്ധനവ്,വാടക മേഖലയിലെ അനശ്ചിതത്വം എന്നിവയാണ് അയര്‍ലണ്ടിന്റെ വളര്‍ച്ചയെ കുറച്ചെങ്കിലും തടയുന്ന ഘടകങ്ങള്‍

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top