Saturday October 20, 2018
Latest Updates

യൂറോപ്പിലേക്ക് ഇന്ത്യയില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ , ടിക്കറ്റ് നിരക്ക് കുറയും ,അയര്‍ലണ്ടിനും ഗുണകരമാവും 

യൂറോപ്പിലേക്ക് ഇന്ത്യയില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ , ടിക്കറ്റ് നിരക്ക് കുറയും ,അയര്‍ലണ്ടിനും ഗുണകരമാവും 

ഡബ്ലിന്‍: : ഇന്തോ – യൂറോപ്യന്‍ പാതകളിലെ നിലവിലെ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താന്‍ എയര്‍ഫ്രാന്‍സ്-കെഎല്‍എം ഗ്രൂപ്പും ജെറ്റ് എയര്‍വേയ്സ് ഇന്ത്യ ലിമിറ്റഡും തമ്മില്‍ ധാരണയായത് അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ യാത്രാസൗകര്യം ഒരുക്കാന്‍ കാരണമാവും.

ഇന്ത്യയില്‍ 44 നഗരങ്ങളില്‍ നിന്നും യൂറോപ്പിലെ 106 കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സൗകര്യമാകും ഇതിലൂടെ ലഭിക്കുകയെന്ന് എയര്‍ ഫ്രാന്‍സ്-കെഎല്‍എം ചെയര്‍മാന്‍ ജീന്‍ മാര്‍ക്ക് ജാനിലാക് അറിയിച്ചു. കൂടാതെ, യൂറോപ്യന്‍ ഗ്രൂപ്പിന്റെയും ഡെല്‍റ്റാ എയര്‍ ലൈന്‍സ് കമ്പനിയുടെയും മറ്റൊരു കൂട്ടുകെട്ട് ഇന്ത്യയും അറ്റ്ലാന്റ, പാരീസിലെ ഹബ്ബുമായി ഒരു ട്രാന്‍സ് അറ്റ്ലാന്റിക് നെറ്റ് വര്‍ക്കിലേക്ക് ബന്ധിപ്പിക്കാന്‍ സഹായിക്കും.

ജെറ്റ് എയര്‍വെയ്സ് യാത്രക്കാര്‍ക്ക് യു.എസിലേക്കും യൂറോപ്പിലേക്കും സിംഗിള്‍ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ ഇതിലൂടെ കഴിയും.ഡബ്ലിന്‍ അടക്കമുള്ള നഗരങ്ങളിലേക്ക് എയര്‍ഫ്രാന്‍സ്-കെഎല്‍എം ഗ്രൂപ്പ് നിരവധി സര്‍വീസുകള്‍ നിത്യേനെ ഇപ്പോള്‍ തന്നെ നടത്തുന്നതിനാല്‍ ജെറ്റ് എയര്‍ വേസിന്റെ കണക്ഷന്‍ ഫ്ളൈറ്റുകള്‍ ഇവയ്ക്ക് ഉപയോഗിക്കാന്‍ കഴിയും. കൂടാതെ ഫ്ളൈ ഡെല്‍റ്റ, എയര്‍ ഫ്രാന്‍സ്-കെഎല്‍എം, വിര്‍ജിന്‍ അറ്റ്ലാന്റിക് എന്നിവയിലും വിവിധ കാലഘട്ടങ്ങളില്‍ യാത്ര ചെയ്യാം.പുതിയ തീരുമാന പ്രകാരം ഏത് വിമാനങ്ങളാണ് വിന്യസിച്ചിരിക്കുന്നതെന്ന് പരിഗണിക്കാതെ തന്നെ വിമാന കമ്പനികള്‍ വരുമാനം പങ്കിടും,

ഇന്ത്യ- യൂറോപ്പ് വ്യോമഗതാഗത സേവനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ജെറ്റ് എയര്‍വേയ്‌സും എയര്‍ ഫ്രാന്‍സ്(എഎഫ്)-കെഎല്‍എം ഗ്രൂപ്പും തമ്മില്‍ കരാര്‍ ഉണ്ടാക്കിയിട്ടുള്ളത്. ‘മെറ്റല്‍ ന്യൂട്രാലിറ്റി’ (ഒരു എയര്‍ലൈനില്‍ പോകുകയും മറ്റൊന്നില്‍ തിരിച്ചുവരികയും) സേവനം ഉള്‍പ്പെടുന്ന ഇത്തരമൊരു സഹകരണം ഇന്ത്യയില്‍ ആദ്യമായാണെന്ന് ജെറ്റ് എയര്‍വേയ്‌സ് സിഇഒ വിനയ് ദുബെ അറിയിച്ചു. കാര്‍ഗോ കൈമാറ്റത്തിനായി കമ്പനികളുടെ കാര്‍ഗോ വിഭാഗങ്ങള്‍ തമ്മില്‍ പ്രത്യേകം ധാരണാപത്രവും ഒപ്പിട്ടു. യാത്രക്കാര്‍ക്ക് മൈലേജ് ആനുകൂല്യങ്ങളും കമ്പനികള്‍ പരസ്പരം കൈമാറും.

ലോകത്തിലെ ഏറ്റവും വലിയ യൂറോപ്യന്‍ വിമാനക്കമ്പനികള്‍ക്ക് ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യോമ ഗതാഗത വിപണിയിലേക്കിറങ്ങുന്നതിനുള്ള അവസരമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്.ഇന്ത്യക്കാരായ പതിനായിരക്കണക്കിന് പേരാണ് ഓരോ വര്‍ഷവും യൂറോപ്പിലേക്ക് കുടിയേറുന്നത്.നിലവില്‍ 115 വിമാനങ്ങളുള്ള ജെറ്റ് എയര്‍ വേസ് 150 പുതിയ വിമാനങ്ങളാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. എയര്‍ ഫ്രാന്‍സ് -കെ എല്‍ എം കൂട്ട് കെട്ടിന് നിലവില്‍ 534 വിമാനങ്ങളുണ്ട്.

അബുദാബിയിലെ ഇത്തിഹാദ് എയര്‍വെയ്സുമായുള്ള ജെറ്റ് എയര്‍വെയ്സിന്റെ പങ്കാളിത്വം പുതിയ യൂറോപ്യന്‍ കൂട്ട് കെട്ടിനെ ബാധിക്കില്ലെന്ന് ജെറ്റ് എയര്‍ വേസ് ചെയര്‍മാന്‍ നരേഷ് ഗോയല്‍ കൂട്ടിച്ചേര്‍ത്തു.ഓരോവര്‍ഷവും 20% യാത്രക്കാര്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന മാര്‍ക്കറ്റിലേക്ക് കാര്യമായ മത്സരം പോലും ഉണ്ടാകേണ്ട കാര്യമില്ല.അദ്ദേഹം പറഞ്ഞു.ഏറ്റവും പുതിയ കരാര്‍ പ്രകാരം കമ്പനിക്ക് 1 ബില്ല്യന്‍ ഡോളറിന്റെ വളര്‍ച്ച ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ഫോറിന്‍ കാരിയറില്‍ നി്ന്നും ആദ്യ വാര്‍ഷിക ലാഭം ഉണ്ടാക്കുന്നത് ജെറ്റ് എയര്‍വെയ്സ് ആണ്.2016 മാര്‍ച്ചില്‍ 12 മാസത്തെ ആദ്യ വാര്‍ഷിക ലാഭം ജെറ്റ് എയര്‍വെയ്സ് സ്വന്തമാക്കിയത്.ഇന്ധന വിലയിലെ കുറവ് മൂലമാണ് ഇതിനു കഴിഞ്ഞത്.

ബ്രിട്ടനിലെ വിര്‍ജിന്‍ അറ്റ്ലാന്റിക്ക് എയര്‍വേയ്സ് ലിമിറ്റഡിന്റെ 31% ഓഹരികള്‍ സ്വന്തമാക്കി എയര്‍ ഫ്രാന്‍സും കെഎല്‍എമും ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തിയിരുന്നു.

ജെറ്റ് എയര്‍വേസിന്റെ പുതിയ തീരുമാനത്തോടെ ഗള്‍ഫ് ഓപ്പറേറ്റര്‍മാരായ എമിറേറ്റ് എയര്‍ലൈന്‍സ്, ഇത്തിഹാദ് ആന്റ് ഖത്തര്‍ എയര്‍വേയ്സ് തുടങ്ങിയ ഗള്‍ഫ് ഏജന്‍സികള്‍ അവരുടെ നിലവിലുള്ള യാത്രക്കാര്‍ മറ്റ് വിമാനങ്ങളിലേക്ക് മാറ്റുന്നതിന് മുമ്പ് ദുബായിലും അബുദാബിയിലും ദോഹയിലുമുള്ള അവരുടെ ഹബ്ബുകളിലേക്ക് കുറഞ്ഞ നിരക്ക് പ്രഖ്യാപിക്കുന്നതിനും ഇതോടെ സാധ്യതയുണ്ട്.

ഇത്തിഹാദിന്റെ നിക്ഷേപങ്ങളാവട്ടെ ഇപ്പോഴും മോശം സ്ഥിതിയിലാണ്.ഇത്തിഹാദിന്റെ മൂന്ന് മുന്‍ പങ്കാളിത്വ യൂണിറ്റുകളായ ഇറ്റലിയിലെ അലിറ്റാലിയ എസ്പിഎ, എയര്‍ ബെര്‍ലിന്‍ പിഎല്‍സി , സ്വിസ് പ്രാദേശിക കമ്പനിയായ ഡാര്‍വിന്‍ എയര്‍ലൈന്‍ എസ്.എ. എന്നിവയെല്ലാം 2017ല്‍ തകര്‍ന്നു.

ജെറ്റ് എയര്‍വെയ്സ് മുംബൈ, ന്യൂ ഡെല്‍ഹി, ബംഗളുരു, ചെന്നൈ തുടങ്ങിയ കേന്ദ്രങ്ങളില്‍ നിന്നും യൂറോപ്പിലെ വിവിധ കേന്ദ്രങ്ങളിലേക്ക് എയര്‍ ഫ്രാന്‍സും ഡെല്‍റ്റയുമായി ബന്ധിപ്പിച്ച് കൂടുതല്‍ വിമാനങ്ങള്‍ ഉടന്‍ തന്നെ ആരംഭിക്കുമെന്ന് സിഇഒ വിനയ് ദുബെയും അറിയിച്ചു.

റെജി സി ജേക്കബ്

Scroll To Top