Monday February 27, 2017
Latest Updates

യൂറോപ്പിലെ മിടുക്കര്‍ ഐറിഷ് പെണ്‍കുട്ടികള്‍..

യൂറോപ്പിലെ മിടുക്കര്‍ ഐറിഷ് പെണ്‍കുട്ടികള്‍..

യൂറോപ്പില്‍ മികച്ച വിദ്യാഭ്യാസ യോഗ്യത ഉള്ളവരില്‍ കൂടുതലും ഐറിഷ് യുവതികളാണെന്ന് പഠന റിപ്പോര്‍ട്ട്. ലോക വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ സര്‍വ്വേയാണ് ഐറിഷ് യുവതികളുടെ വിദ്യാഭ്യാസ യോഗ്യത ഉയര്‍ന്നു നില്‍ക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.
യൂറോസ്റ്റാറ്റ് പുറത്തുവിട്ട കണക്കുകളില്‍ 57 ശതമാനത്തോളം ഐറിഷ് സ്ത്രീകളും സെക്കണ്ടറി സ്‌കൂള്‍ വിദ്യാഭ്യാസയോഗ്യതയ്ക്ക് മുകളില്‍ യോഗ്യതയുള്ളവരാണ്. അതേസമയം അതേ പ്രായ അളവിലുള്ള ഐറിഷ് യുവാക്കളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വെറും 44 ശതമാനംപേരാണ് വിദ്യാഭ്യാസ യോഗ്യത സെക്കണ്ടറി സ്‌കൂളിനു മുകളില്‍ പോയിട്ടുള്ളത്.
ആരോഗ്യ, വെല്‍ഫെയര്‍ മേഖലകളിലെ 80 ശതമാനത്തോളം ബിരുദധാരികളും സ്ത്രീകളാണ്. ഇതില്‍ 76.2 ശതമാനത്തോളം പേരും പ്രത്യേക വിദ്യാഭ്യാസ യോഗ്യതയും ട്രെയിനിംഗും നേടിയവരുമാണ്.
എന്‍ജിനീയറിംഗ് ബിരുദധാരികളായി അയര്‍ലണ്ടില്‍ 16.9ശതമാനത്തോളം സ്ത്രീകളാണുള്ളത്.
30നും 34നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 57.9ശതമാനം ഐറിഷ് സ്ത്രീകളും തേഡ് ലെവല്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. 39.9ശതമാനമാണ് ഇയു ശരാശരി.
ഐറിഷ് യുവാക്കളെ അപേക്ഷിച്ച് യുവതികള്‍ക്ക് തന്നെയാണ് തേഡ് ലെവല്‍ ക്വാലിഫിക്കേഷന്‍ കൂടുതല്‍.എന്നാല്‍ അവര്‍ക്ക് പുരുഷന്‍മാരേക്കാളും ശരാശരി 14.4ശതമാനം കുറഞ്ഞതോതിലാണ് സ്ത്രീകള്‍ക്ക് ശമ്പളം നിര്‍ണ്ണയിക്കപ്പെടുന്നത്.
34.9ശതമാനം ഐറിഷ് സ്ത്രീകളാണ് പാര്‍ട്‌ടൈം ജോലി ചെയ്യുന്നത്. മുഴുവന്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 55ശതമാനത്തോളം ഐറിഷ് സ്ത്രീകളും ഫുള്‍ടൈം ജോലിക്കാരാണ്. എന്നാല്‍ ഇയു കണക്കുകളെ അപേക്ഷിച്ച് ഇത് കുറവുമാണ്.
ഐറിഷ് പുരുഷന്‍മാരെ അപേക്ഷിച്ച് കുറഞ്ഞവേതനമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Scroll To Top