Friday January 20, 2017
Latest Updates

യൂറോപ്പിലെ നിക്ഷേപ സൌഹൃദ നഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിനും ലിമെറിക്കും 

യൂറോപ്പിലെ നിക്ഷേപ സൌഹൃദ നഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിനും ലിമെറിക്കും 

ഡബ്ലിന്‍: യൂറോപ്പില്‍ നിക്ഷേപമിറക്കാന്‍ ഏറ്റവും അനുയോജ്യമായ നഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിനും ലിമെറിക്കും. പ്രമുഖ ഇന്‍വെസ്റ്റ്‌മെന്റ് മാഗസിനായ സൈറ്റ് സെലക്ഷന്‍ നടത്തിയ ഒരു സര്‍വേയിലാണ് ലിമെറിക്കും ഡബ്ലിനും ഇടം പിടിച്ചത്. പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിക്ഷേപമിറക്കാന്‍ അനുയോജ്യമായ രാജ്യങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടും സ്ഥാനം പിടിച്ചിട്ടുണ്ട്. നിക്ഷേപമിറക്കാന്‍ ഏറ്റവും അനുയോജ്യമായ പത്ത് മെട്രോപോളിറ്റന്‍ രാജ്യങ്ങളുടെ പട്ടികയിലാണ് അയര്‍ലണ്ട് സ്ഥാനം പിടിച്ചത്. 

നിക്ഷേപ സൌഹൃദ നഗരങ്ങളുടെ പട്ടികയില്‍ ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത്. ഡബ്ലിനും ലിമെറിക്കും യഥാക്രമം മൂന്നും ഒന്‍പതും സ്ഥാനങ്ങള്‍ നേടി. ബാഴ്‌സലോണയെ കൂടാതെ ലണ്ടന്‍, മാഡ്രിഡ് തുടങ്ങിയ പ്രമുഖ നഗരങ്ങളും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പട്ടികയെ സ്വാഗതം ചെയ്യുന്നതായി ലിമെറിക്ക് സിറ്റി, കൌണ്ടി കൌണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് കോണ്‍ മുറെ പറഞ്ഞു. ഇത് നഗരത്തിലേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായകമാകുമെന്നും അവര്‍ പറഞ്ഞു. 

ലണ്ടന്‍, മാഡ്രിഡ്, ബാഴ്‌സലോണ തുടങ്ങിയ പ്രമുഖ യൂറോപ്യന്‍ നഗരങ്ങള്‍ക്കൊപ്പം ലിമെറിക്കും പട്ടികയില്‍ ഉള്‍പ്പെട്ടത് നഗരത്തില്‍ നിക്ഷേപം ഇറക്കാന്‍ തയ്യാറെടുക്കുന്ന വ്യവസായികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുമെന്നും സിറ്റി കൌണ്‍സില്‍ അധികൃതര്‍ അഭിപ്രായപ്പെട്ടു. സര്‍വേ നടത്തിയ നഗരങ്ങളിലെ അടിസ്ഥാന സൌകര്യങ്ങള്‍, സാമ്പത്തിക അടിത്തറ, നികുതി നിരക്കുകള്‍, തൊഴില അവസരങ്ങള്‍ തുടങ്ങി വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍വേ നടത്തിയത്. 

Scroll To Top