Saturday May 27, 2017
Latest Updates

യൂറോപ്പിലെ ഓരോ കുടുംബത്തിനും ആയിരം യൂറോ വീതം സൗജന്യം!

യൂറോപ്പിലെ ഓരോ കുടുംബത്തിനും ആയിരം യൂറോ വീതം സൗജന്യം!

യൂറോപ്പിലെ സാധാരണക്കാരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ പുതിയ നിര്‍ദേശവുമായി സാമ്പത്തിക വിദഗ്ദന്‍. ഇതിനായി ഓരോ കുടുംബത്തിനും ആയിരം യൂറോ വീതം സൗജന്യമായി നല്‍കണമെന്നാണ് പ്രമുഖ ഐറിഷ് ഫിനാന്‍ഷ്യര്‍ എറിക് ലോനെര്‍ഗന്‍ പറയുന്നത്.യൂറോസോണ്‍ സമ്പദ്ഘടന മെച്ചപ്പെടുത്താന്‍ ഇത് അനുവാര്യമാണെന്ന് എറിക് പറഞ്ഞു. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഫണ്ട് മാനേജരാണ് എറിക്. അടിപതറുന്ന യൂറോസോണ്‍ സമ്പദ്ഘടനയ്ക്ക് തിരിച്ച് വരാന്‍ ഇത് അനുവാര്യമാണെന്നാണ് എറിക്കിന്റെ അഭിപ്രായം.

പ്രമുഖ യുഎസ് മാഗസിനില്‍ എഴുതിയ ലേഖനത്തിലാണ് എറിക് ഈ ആവശ്യം ഉന്നയിച്ചത്. അമേരിക്കയിലെ ബ്രൌണ്‍ യൂണിവേഴ്‌സിറ്റിയിലെ എക്കണോമിക്‌സ് പ്രൊഫസര്‍ മാര്‍ക്ക് ബ്ലിത്തുമായി ചേര്‍ന്ന് സംയുക്തമായാണ് ലേഖനം എഴുതിയത്. യൂറോസോണ്‍ സമ്പദ്ഘടന മെച്ചപ്പെടുത്തുന്നതിന്യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് സ്വീകരിക്കുന്ന നടപടികളേക്കാള്‍ പ്രയോജനകരമാകും ഓരോരൂത്തര്‍ക്കുംആയിരം യൂറോ വീതം നല്‍കുന്നതെന്ന് ലേഖനത്തില്‍ പറയുന്നു. 

ഇപ്രകാരം നല്‍കുന്ന 1000 യൂറോ ആളോഹരി മൂവായിരമോ നാലായിരമോ യൂറോ ആയി യൂറോസോണ്‍ സമ്പദ്ഘടനയിലേക്ക് തന്നെ തിരിച്ച് വരുമെന്ന് ലേഖനത്തില്‍ പറയുന്നു. സമ്പന്നര്‍ക്കും സാമ്പത്തികമായി ഉന്നതിയില്‍ ഉള്ളവര്‍ക്കും ആയിരം യൂറോ വീതം നല്‍കാന്‍ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ യൂറോപിലെ ഏറ്റവും പാവപ്പെട്ടവരായ 80 ശതമാനം ആളുകള്‍ക്ക് ഈ പണം നല്‍കാമെന്ന് ലേഖനം നിര്‍ദ്ദേശിക്കുന്നു. വിതരണം ചെയ്യുന്നതിനായി ക്വാന്റിറ്റേറ്റീവ് ഈസിങ്ങ് മുഖേന കൂടുതല്‍ കറന്‍സികള്‍ അച്ചടിക്കണമെന്നും ലേഖനം നിര്‍ദ്ദേശിക്കുന്നു. 

Scroll To Top