Saturday November 25, 2017
Latest Updates

യൂറോപ്പിലാകെ കൊടുംചൂട്:അവധി ആഘോഷിക്കാന്‍ പോകുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

യൂറോപ്പിലാകെ കൊടുംചൂട്:അവധി ആഘോഷിക്കാന്‍ പോകുന്നവര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്

ഡബ്ലിന്‍:യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അവധി ആഘോഷത്തിനായി പുറപ്പെടുന്നവരെ കാത്തിരിക്കുന്നത് കഠിനമായ ചൂട്.സ്പെയിനും ഇറ്റലിയും ക്രൊയേഷ്യയുമെല്ലാം ചുട്ടുപൊള്ളുന്ന ചൂടിലാണ്.മെഡിറ്ററേനിയന്‍ ഉഷ്ണതാപത്തെ തുടര്‍ന്ന് അവിടെ ചൂട് 40ഡിഗ്രി സെന്റിഗ്രേഡിലെത്തിയിരിക്കുകയാണ്.ബോസ്നിയ,ഹംഗറി,സ്വിറ്റ്സര്‍ലണ്ട് കോര്‍സിക എന്നിവിടങ്ങളിലും കൊടുചൂടാണ് സഞ്ചാരികളെ കാത്തിരിക്കുന്നതെന്ന് മെറ്റ് അലാം പ്രവചിക്കുന്നു.

അതേസമയം, അയര്‍ലണ്ടില്‍ താപനില 20ഡിഗ്രിയില്‍ എത്തി നിന്നേക്കാം.ഇറ്റലിയില്‍ താപനില ശരാശരിയേക്കാള്‍ പത്ത് ശതമാനം അധികരിക്കും.റോമില്‍ 39ഡിഗ്രിയാകും താപനിലയെന്നാണ് പ്രവചനം.വിഖ്യാത ടൂറിസം കേന്ദ്രമായ ക്നിന്‍ റീജിയണില്‍ 38ഡിഗ്രിയും ബാല്‍ക്കണ്‍ സ്റ്റേറ്റിലാകെ 42ഡിഗ്രിവരെയും താപനില ഉയരാമെന്നും പ്രവചനം തുടരുന്നു.സ്പെയിനില്‍ ഈയാഴ്ച 43ഡിഗ്രിയാണ് ഉഷ്ണ പ്രവചനം.

ടൂറിസ്റ്റുകള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.ഗ്രാനഡയിലും സെവില്ലെയിലും ഹോളിഡേ ഹോട്ട് സ്പോട്ടുകളായ കോസ്റ്റ ഡെല്‍ സോള്‍ മജോര്‍ക്കയിലും താപനില ഗണ്യമായി ഉയരും.

മല്ലോര്‍ക്ക,മിനോര്‍ക,ടെറുയേല്‍,കാറ്റലോണിയ,സറഗോസ,ഹ്യൂസ്‌ക എന്നിവിടങ്ങളില്‍ എമെറ്റ് മെറ്റിയോളജിക്കല്‍ സെന്റര്‍ ഓറഞ്ച് അലെര്‍ട്ട് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. താപനില 42ഡിഗ്രിയിലെത്തുമെന്നാണു കരുതുന്നത്.

ഇബ്സിയ,മല്ലോര്‍ക്ക,മലാഗ,ഗ്രാനഡ എന്നിവിടങ്ങളില്‍ മഞ്ഞ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെത്തുന്ന ഐറീഷ് ടൂറിസ്റ്റുകള്‍ ധാരാളം വെള്ളം കുടിക്കുകയും തണലുകളില്‍ കഴിയുകയും വേണമെന്ന് ദ വെതര്‍ കമ്പനി അറിയിച്ചു

Scroll To Top