Tuesday February 21, 2017
Latest Updates

യുവരാജ് സിങ്ങും ഉസൈന്‍ ബോള്‍ട്ടും ഏറ്റുമുട്ടിയ പ്രദര്‍ശന ക്രിക്കറ്റില്‍ ബോള്‍ട്ടിന്റെ ടീമിന് വിജയം

യുവരാജ് സിങ്ങും ഉസൈന്‍ ബോള്‍ട്ടും ഏറ്റുമുട്ടിയ പ്രദര്‍ശന ക്രിക്കറ്റില്‍ ബോള്‍ട്ടിന്റെ ടീമിന് വിജയം

ബാംഗ്ലൂര്‍: യുവരാജ് സിങ്ങും ട്രാക്കിലെ വേഗതയുടെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ടും ഏറ്റുമുട്ടിയ പ്രദര്‍ശന ക്രിക്കറ്റില്‍ ബോള്‍ട്ടിന്റെ ടീമിന് വിജയം. ബാംഗ്ലൂര്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യുവരാജിന്റെ ടീമാണ് ആദ്യം ബാറ്റ് ചെയ്തത്. പരമ്പരാഗത രീതിയും റോസ് ഇടാനൊന്നും ഇവര്‍ മെനക്കെട്ടില്ല. യുവരാജ് ഒരു ബാറ്റുമായി മൈതാനത്തെക്കിറങ്ങി പിന്നാലെ ബോളുമായി ഉസൈന്‍ ബോള്‍ട്ട് രംഗത്ത് വന്നു. സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മ്മാതാക്കളായ പ്യൂമയാണ് മത്സരം സംഘടിപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത യുവരാജ് പുറത്താകാതെ 4 ഓവറില്‍ 58 റണ്‍സ് എടുത്തു. 59 റണ്‍സ് വിജയ ലക്ഷ്യവുമായി മറുപടി ബാറ്റിംഗിനു ഇറങ്ങിയ ഉസൈന്‍ ബോള്‍ട്ട് അനായാസം വിജയ ലക്ഷ്യം മറികടന്നു. ബോള്‍ട്ട് നേരിട്ട ഭൂരിപക്ഷം പന്തുകളും ബൌണ്ടറി കടത്തി. അവസാന ഓവറില്‍ ജയിക്കാന്‍ 4 റണ്‍സ് ബാക്കി നില്‍ക്കെ ഉസൈന്‍ ബോള്‍ട്ടിന്റെ സിക്‌സര്‍ ടീമിനെ വിജയത്തിലെത്തിച്ചു. ഇന്ത്യന്‍ താരം ഹര്‍ബജന്‍ സിങ്ങും ഉസൈന്‍ ബോള്‍ട്ടിന്റെ ടീമിന്റെ വിജയത്തില്‍ നിര്ന്നായക പങ്കു വഹിച്ചു.

അതേസമയം ക്രിക്കറ്റിനു ശേഷം നടന്ന നൂറു മീറ്റര്‍ ഒറ്റ മത്സരത്തില്‍ ബോള്‍ട്ടിനെ യുവരാജ് തറപറ്റിച്ചു. ഒരു തമാശ മൂടിലാണ് താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തത്. ഇത് ആദ്യമായാണ് ബോള്‍ട്ട് ഇന്ത്യ സന്ദര്‍ശിക്കുന്നത്. പ്രദര്‍ശന മത്സരം കാണാന്‍ ആയിരക്കണക്കിന് കാണികള്‍ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ എത്തിയിരുന്നു.

Scroll To Top