Tuesday January 17, 2017
Latest Updates

യുവരാജ് സിംഗ് ബിജെപിയിലേക്ക്

യുവരാജ് സിംഗ് ബിജെപിയിലേക്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് രാഷ്ട്രീയത്തിലേക്ക്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരകനായാണ് യുവരാജ് രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. അടുത്ത മാസം നടക്കാനിരിക്കുന്ന ഹരിയാന നിയമ സഭ തെരഞ്ഞെടുപ്പില്‍ യുവരാജ് ബിജെപിക്ക് പ്രചാരണത്തിന് ഇറങ്ങും. ഇന്നലെ ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം തീരുമാനമായത്.

സച്ചിനും, അസറുദീനും, മുഹമ്മദ് കൈഫിനും പിന്നാലെ രാഷ്ട്രീയത്തില്‍ എത്തുന്ന താരമായിരിക്കുകയാണ് യുവരാജ്. ഒക്ടോബര്‍ 15 നാണ് ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്. ലോകസഭ തെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ബിജെപി യുവരാജ് സിംഗ് ഉള്‍പ്പെടെയുള്ളവരെ രംഗത്തിറക്കി പ്രചരണം നടത്താന്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരം പരമാവധി വോട്ടാക്കി മാറ്റുകയാണ് ബിജെപി ലക്ഷ്യം.

Scroll To Top