Friday January 20, 2017
Latest Updates

യുവനടന്‍ വിനീത് കുമാര്‍ സംവിധായകനാകുന്നു

യുവനടന്‍ വിനീത് കുമാര്‍ സംവിധായകനാകുന്നു

യുവനടന്‍ വിനീത് കുമാര്‍ സംവിധായകനാകുന്നു. നൃത്തവേദികളില്‍ നിന്ന് സിനിമയില്‍ എത്തിയ വിനീത് ബാലതാരമായും നായകനായും നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ ദശരഥം എന്ന സിനിമയില്‍ ബാലതാരമായാണ് വിനീത് കുമാര്‍ സിനിമ ജീവിതം ആരംഭിച്ചത്. ഒരു വടക്കന്‍ വീരഗാഥ, ഭാരതം തുടങ്ങിയ ചിത്രങ്ങളിലും വിനീത് കുമാര്‍ ബാലതാരമായി വേഷമിട്ടിട്ടുണ്ട്.

തുടര്‍ന്ന് നായകനായി കുറെയധികം സിനിമകള്‍ ചെയ്‌തെങ്കിലും അഭിനയ രംഗത്ത് തിളങ്ങാനായില്ല. ഇതേതുടര്‍ന്നാണ് വിനീത് സംവിധായകനായി ചുവടുമാറ്റുന്നത്. വിനീത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യുവതാരം ഫഹദ് ഫാസില്‍ നായകനാകും. ചിത്രത്തില്‍ ഫഹദിന്റെ നായിക ആരെന്ന് തീരുമാനിച്ചിട്ടില്ല.

Scroll To Top