Tuesday January 23, 2018
Latest Updates

യുവനടനും സഹസംവിധായകയും കൊക്കൈനുമായി പിടിയിലായി 

യുവനടനും സഹസംവിധായകയും കൊക്കൈനുമായി പിടിയിലായി 

കൊച്ചി: കൊക്കൈനുമായി യുവ നടനെയും നാല് സ്ത്രീകളെയും പൊലീസ് അറസറ്റ് ചെയ്തു. യുവ നടന്‍ ഷൈന്‍ ടോം ചാക്കോ, അടുത്തിടെ പുറത്തിറങ്ങിയ ഡോള്‍ഫിന്‍ എന്ന സിനിമയുടെ സഹസംവിധായക ബ്ലസി, ദുബൈയില്‍ ട്രാവല്‍ ഏജന്‍സി ഉടമയായ സ്‌നേഹ, മോഡലുകളായ തിരുവനന്തപുരം സ്വദേശി രേഷ്മ, ചെങ്ങന്നൂര്‍ സ്വദേശി ടിന്‍സി എന്നിവരാണ് പിടിയിലായത്.ഇവരില്‍ നിന്ന് പത്ത് ഗ്രാം കൊക്കൈന്‍ കണ്ടെടുത്തു. ഷൈന്‍ ടോം ചാക്കോ നായകനായ ചിത്രം ഇതിഹാസ വന്‍ഹിറ്റായിരുന്നു.
കൊച്ചി കടവന്ത്ര ഫ്‌ലാറ്റിലെ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. സുരക്ഷാ ജീവനക്കാരനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ മുഹമ്മദ് നിസാമിന്റെ ഫ്‌ലാറ്റ് കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. നിസാമിനെ കുന്നംകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസം റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാളുടെ സാമ്പത്തിക സ്രോതസ്സ് അടക്കമുള്ളവയും മറ്റു കേസുകളെ കുറിച്ചും പൊലീസ് വിശദ അന്വേഷണം നടത്തുന്നുണ്ട്.

Scroll To Top