Tuesday January 24, 2017
Latest Updates

യുവതിയെ പുറത്തേക്ക് തള്ളി വാഹനമോഷണം

യുവതിയെ പുറത്തേക്ക് തള്ളി വാഹനമോഷണം

ആന്റ്രിം :വാഹനം മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ യുവതിയായ കാര്‍ ഉടമയെ കാറില്‍ നിന്നും തള്ളിയിട്ടു. ആന്‍ട്രിമ്മിനടുത്തുള്ള കാര്‍പാര്‍ക്കിംഗ് ഏരിയയില്‍ വച്ചാണ് സംഭവം നടന്നത്.
തന്റെ റെനോള്‍ട് മെഗാനില്‍ നിന്നും യുവതിയെ പുറത്തേക്കു തള്ളിയിടുകയായിരുന്നു. മറ്റൊരു വാഹനത്തില്‍ വന്ന ഒരാള്‍ കാറിലേക്ക് ചാടിക്കയറി യുവതിയെ ബലമായി പുറത്തേക്കു തള്ളി. നിര്‍ത്തിയിട്ടിരിക്കുകയായിരുന്നതിനാല്‍ യുവതി പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെടുകയായിരുന്നു.
മോഷണ ശ്രമത്തിനിടെ ഉണ്ടായ ഷോക്കല്ലാതെ വേറെ പരിക്കുകളൊന്നും യുവതിക്കുണ്ടായിട്ടില്ല. ലിസ്ബണിലുള്ള ഡറിയാഗി റോഡ് ഏരിയയില്‍ വച്ചാണ് യുവതി ഇത്തരത്തില്‍ ആക്രമിക്കപ്പെട്ടത്. രാത്രി ഏഴുമണിക്കാണ് അക്രമികള്‍ കാറില്‍ പാഞ്ഞെത്തി യുവതി ഇരിക്കുകയായിരുന്ന വണ്ടി മോഷ്ടിക്കാന്‍ ശ്രമിച്ചത്.

Scroll To Top