Friday August 18, 2017
Latest Updates

യുവജനങ്ങള്‍ക്കായി ഡബ്ലിനില്‍ ദ്വിദിന ധ്യാനം:രജിസ്ട്രേഷന്‍ ആരംഭിച്ചു 

യുവജനങ്ങള്‍ക്കായി ഡബ്ലിനില്‍ ദ്വിദിന ധ്യാനം:രജിസ്ട്രേഷന്‍ ആരംഭിച്ചു 

ഡബ്ലിന്‍:സീറോ മലബാര്‍ സഭയുടെ യൂറോപ്പിലെ യുവജന കോര്‍ഡിനേറ്ററും പ്രശസ് ത ധ്യാനഗുരുവുമായ ഫാ.ബിനോജ് മുളവരിക്കല്‍ നയിക്കുന്ന ദ്വിദിന ധ്യാനം ( The Burning Bush) ആഗസ്റ്റ് മാസം 25, 26 (വെള്ളി, ശനി) തീയതികളില്‍ ഡബ്ലിനില്‍ നടത്തപ്പെടും.

അയര്‍ലണ്ടിലെ യുവജനങ്ങളുടെ സമകാലികപ്രശ്‌നങ്ങളെക്കുറിച്ച് അവലോകനം നടത്തുന്നതിനും  ആത്മീയവും ഭൗതീകവുമായ ശാക്തീകരണത്തിനു വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍  അനുഭവങ്ങളിലൂടെ പങ്കുവയ്ക്കാനുമായി സീറോ മലബാര്‍ സഭയുടെ എല്ലാ മാസ് സെന്ററുകളില്‍നിന്നുമുള്ള 13 വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കായിട്ടാണു ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

താലയിലെ സെന്റ് ആന്‍സ് ദേവാലയത്തില്‍ വെച്ചാണ്(Bohernabreena) സെമിനാര്‍ ഒരുക്കുന്നത്. രാവിലെ  9.30മുതല്‍ വൈകിട്ട് 5 വരെയാണ് ധ്യാന സമയം.

രണ്ടു ദിവസത്തെ ധ്യാനത്തിനു ഭക്ഷണം ഉള്‍പ്പെടെ 20 യൂറോ ആയിരിക്കും രജിസ്‌ട്രേഷന്‍ ഫീസ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ തങ്ങളുടെ പേര്‍   http://syromalabar.ie/ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.18 വയസ്സില്‍ താഴെയുള്ളവര്‍ മാതാപിതാക്കളുടെ സമ്മതപത്രം  വെബ് സൈറ്റില്‍ ടിക് ചെയ്യേണ്ടതാണ്.
നമ്മുടെ യുവജനങ്ങളുടെ ജീവിത ശൈലിയും സാഹചര്യങ്ങളും എങ്ങനെ അവര്‍ക്കും സമൂഹത്തിനും ഉപകാരപ്രദമായി പ്രയോജനപ്പെടുത്താമെന്നും, കാര്യങ്ങള്‍ നല്ലവണ്ണം മ:നസ്സിലാക്കി തീരുമാനങ്ങള്‍ എങ്ങനെ എടുക്കാമെന്നും കുടുംബ ബന്ധങ്ങളുടെ ആഴവും സ്‌നേഹവും എത്രമാത്രം വിലപ്പെട്ടതാണെന്ന് മനസ്സിലാക്കുന്നതിനും,ക്രിസ്തുവിനുവേണ്ടി സ്‌നേഹത്തിന്റെ അഗ്നിജ്വാലയായി പ്രകാശിക്കുന്നതിനും Burning Bush ധ്യാനം യുവജനങ്ങള്‍ക്ക് സഹായകമാകും.
ധ്യാനത്തിന്റെ വിജയത്തിനായ് youth Ignite Team പ്രവര്‍ത്തന സജ്ജമായിക്കഴിഞ്ഞു. മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ ഈ ധ്യാനത്തില്‍ പങ്കെടുപ്പിക്കുന്നതിന് പ്രത്യേകം താത്പര്യം  കാണിക്കണമെന്ന് അഭ്യര്‍ത്ഥിച്ച സംഘാടകര്‍ ധ്യാനത്തിലേക്ക് ഏവരെയും ക്ഷണിച്ചുകൊള്ളുന്നതായി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഫാ ജോസ് ഭരണികുളങ്ങര: 0899741568
ഫാ ആന്റണി ചീരംവേലില്‍ എംഎസ്ടി: 0894538926
ബിനു ആന്റണി: 0876929846
ജോമോന്‍ തോമസ്: 0876271228
രാജി ഡോമനിക്: 0892137888

Scroll To Top