Sunday April 30, 2017
Latest Updates

യുവജനങ്ങളെയും ,വയോജനങ്ങളെയും ദുരിതത്തിലാഴ്ത്തുന്ന ബജറ്റ് : സര്‍ക്കാരിനെതിരെ പ്രതിഷേധം

യുവജനങ്ങളെയും ,വയോജനങ്ങളെയും ദുരിതത്തിലാഴ്ത്തുന്ന ബജറ്റ് : സര്‍ക്കാരിനെതിരെ പ്രതിഷേധം

ഡബ്ലിന്‍ : നഗരം ഗാര്‍ഡയുടെ നിയന്ത്രണത്തിലായിരുന്നു. ചെറുവഴികളില്‍ പോലും ചാരകണ്ണുകളുമായി ഗാര്‍ഡയുണ്ടായിരുന്നു .ബജറ്റിനെതിരെ കാര്യമായ പ്രതിഷേധങ്ങള്‍ ഉയരുമെന്ന സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും പ്രതിഷേധക്കാര്‍ എത്തിയത് വിരലില്‍ എണ്ണാനുള്ളവര്‍ മാത്രം.ഡയലിന് മുന്‍പില്‍ മാത്രം അഞ്ഞൂറോളം ഗാര്‍ഡകള്‍ അണിനിരന്നു

ബജറ്റവതരണം മികച്ച രീതിയില്‍ മുന്നേറുമ്പോഴും ജനങ്ങള്‍ ആകാംഷയോടെ കാത്തിരുന്നത് ഏതു വിഭാഗങ്ങളിലൊക്കെയായിരിക്കും വെട്ടിച്ചുരുക്കലുകളും ടാക്‌സ് വര്‍ദ്ധനവും ഉണ്ടാവുക എന്നത് തന്നെയാണ്.വൃദ്ധജനങ്ങള്‍ക്കും യുവജനങ്ങളും മൈക്കില്‍ നൂനനെതിരെ പ്രതിഷേധം ഉയര്‍ത്തുമെന്ന് ഉറപ്പ് .

ഇത്തവണത്തെ ബജറ്റവതരണത്തില്‍ പെന്‍ഷനേര്‍സിനും തൊഴില്‍രഹിതര്‍ക്കും നല്‍കുന്ന സഹായങ്ങളടക്കം പല സാമൂഹിക ക്ഷേമ ധന ഇടപാടുകളിലും വെട്ടിച്ചുരുക്കലുകള്‍ നടത്തിയിട്ടുണ്ട്.

മദ്യത്തിനും സിഗരറ്റിനുമടക്കം വിലവര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്.

മരണശ്വാസ സഹായം എന്ന പേരില്‍ കുടുംബങ്ങള്‍ക്ക് ലഭിക്കുന്ന 850 യൂറോ നിര്‍ത്തലാക്കി. മാസത്തിലുള്ള 9.50 യൂറോയുടെ ടെലഫോണ്‍ അലവന്‍സ് നിര്‍ത്തലാക്കി. 25 വയസ്സിന് താഴെയുള്ള തൊഴില്‍ രഹിതരായ ചെറുപ്പക്കാര്‍ക്ക് നല്‍കുന്ന ധനസഹായങ്ങള്‍ ഒഴിവാക്കി

പ്രസവ സംരക്ഷണത്തിനായി ആഴ്ച്ചയില്‍ 262 യൂറോ എന്നുള്ള സഹായധനം 230 യൂറോ എന്നാക്കി വെട്ടിക്കുറച്ചിട്ടുണ്ട്. കാര്യമായ രേഖകളില്ലാതെ അനുവദിച്ചിരുന്ന പെന്‍ഷനുകള്‍ പുനപ്പരിശോധിച്ച് നടപടികള്‍ സ്വീകരിക്കും. മറ്റു പെന്‍ഷനുകളില്‍ മാറ്റം വരുത്തില്ല. സൗജന്യ യാത്ര സൗകര്യം അനുവദിച്ചിരിക്കുന്നവര്‍ക്ക് അതേ ലവലില്‍ തുടരാം.

ആരോഗ്യ മേഖലയില്‍ 70 വയസ്സിന് മുകളില്‍ ഉള്ള 35,000പേര്‍ക്ക് ജിപി കാര്‍ഡ് അനുവദിച്ചിരിക്കുന്ന ചികിത്സാ സൗകര്യങ്ങള്‍ അനുവദിക്കും. ഇത്തരത്തില്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ വരുമാനം കൂടുതലാണെങ്കില്‍ സൗകര്യങ്ങള്‍ ലഭിക്കില്ല. പ്രിസ്‌ക്രിപ്ഷന്‍ ചാര്‍ജ് 1 യൂറോയായി മാറി. ഹോസ്പിറ്റല്‍ സേവനങ്ങളിലും വെട്ടിച്ചുരുക്കലുകള്‍ നടപ്പിലാക്കും.

വിദ്യാഭ്യാസ മേഖലയില്‍ ട്രെയിനിംഗ് സ്‌കീമിലുള്ള ഡബിള്‍ പേമെന്റ് ഒഴിവാക്കിയിട്ടുണ്ട്. കോളേജ് രജിസ്‌ട്രേഷന്‍ ഫീസ് 250 യൂറോയായി വര്‍ദ്ധിപ്പിച്ചു. െ്രെപവറ്റ് സ്‌കൂള്‍ സബ്‌സിഡികളില്‍ മാറ്റമില്ല.

ടാക്‌സുകളില്‍ ; സ്‌പെഷല്‍ ടൂറിസം വാറ്റ് റേറ്റ് 9 ശതമാനമായി തുടരും.

കാപിറ്റല്‍ ഗെയിന്‍ ടാക്‌സും കാപിറ്റല്‍ അക്യുസിഷന്‍ ടാക്‌സും വര്‍ദ്ധിച്ചിട്ടുണ്ട്. ഡിഐആര്‍ടി ടാക്‌സ് 33 ശതമാനത്തില്‍ നിന്നും 41 ശതമാനമാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മദ്യം സിഗരറ്റ് തുടങ്ങിയവയുടെ വിലയില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. പ്രോപര്‍ട്ടി ടാക്‌സ് അടുത്ത വര്‍ഷത്തോടെ ഇരട്ടിയാവും. കോര്‍പ്പറേഷന്‍ ടാക്‌സിലും ഇന്‍കം ടാക്‌സിലും കാര്യമായ മാറ്റങ്ങളൊന്നും വരുത്താന്‍ നിര്‍ദ്ദേശം ഉണ്ടായിട്ടില്ല.

200 മില്ല്യണ്‍ യൂറോയോളമാണ് എല്ലാ ബാങ്കുകളില്‍ നിന്നും ഈടാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്.

നിര്‍മ്മാണ മേഖലയില്‍ 5000യൂറോ മുതല്‍ 30,000 യൂറോ വരെ മെയിന്റ്‌നന്‍സ് വര്‍ക്കുകള്‍ വരുന്ന വീടുകള്‍ക്ക് വാറ്റടിസ്ഥാനത്തില്‍ ടാക്‌സ് ഈടാക്കും.

തൊഴില്‍ മേഖലയില്‍ പ്രചോദന പരമായ പദ്ധതികള്‍ക്ക് 200 മില്ല്യണ്‍ യൂറോയോളമാണ് അനുവദിച്ചിരിക്കുന്നത്. പുതുതായി തുടക്കം കുറിക്കുന്ന കമ്പനികളില്‍ മികച്ചവയ്ക്ക് 50,000യൂറോ ഗ്രാന്റ് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.

ലോക്കല്‍ എന്റര്‍െ്രെപസ് ഓഫീസ് ഫണ്ട് 15 മില്ല്യണ്‍ യൂറോയില്‍ നിന്നും 18.5 മില്ല്യണ്‍ യൂറോയായി വര്‍ദ്ധിപ്പിച്ചു. 50,000 തൊഴില്‍ സാധ്യതകള്‍ അടുത്ത വര്‍ഷത്തോടുകൂടി ആരംഭിക്കും.

ഗതാഗത വിഭാഗത്തില്‍ വിമാനത്താവള ചാര്‍ജുകള്‍ അതേപോലെ തുടരും, എന്നാല്‍ സിഐഇക്ക് അനുവദിച്ചിരുന്ന സബ്‌സിഡി 16 മില്ല്യണ്‍ യൂറോയായി കുറച്ചിട്ടുണ്ട്.

മറ്റു വിഭാഗങ്ങളില്‍, പെട്രോള്‍, ഡീസല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് എക്‌സൈസ് ഡ്യൂട്ടി ഉണ്ടായിരിക്കുകയില്ല. വൈനിന് ബോട്ടിലിന് വില 50സെന്റ് കൂടും

എന്തൊക്കെയായാലും ബെയില്‍ ഔട്ടില്‍ നിന്നും അയര്‍ലണ്ട് ഏതാനം മാസങ്ങള്‍ക്കുള്ളില്‍ പുറത്തിറങ്ങുമെന്ന എന്ടാ കെന്നിയുടെ വാഗ്ദാനം പാലിക്കപ്പെട്ടാല്‍ അയര്‍ലണ്ടിന്റെ ഭാവിയുടെ മേലുള്ള കാര്‍മേഘങ്ങള്‍ തല്‍ക്കാലം ഒഴിവാകും എന്ന ശുഭപ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ജനങ്ങള്‍.അത് കൊണ്ട് തന്നെ ഈ ബജറ്റിനെതിരെയുള്ള പ്രതിഷേധച്ചൂട് ഉരുകിപോകാനാണ് സാധ്യത

 

Scroll To Top