Monday May 29, 2017
Latest Updates

യുപിയില്‍ പെണ്‍കുട്ടികളെ മാനഭംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊന്ന സംഭവത്തില്‍ ഒരു പോലീസുകാരന്‍ അറസ്റ്റില്‍

യുപിയില്‍ പെണ്‍കുട്ടികളെ മാനഭംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊന്ന സംഭവത്തില്‍ ഒരു പോലീസുകാരന്‍ അറസ്റ്റില്‍

ത്തര്‍പ്രദേശില്‍ രണ്ട് ദളിത് പെണ്‍കുട്ടികളെ മാനഭംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊന്ന സംഭവത്തില്‍ ഒരു പോലീസുകാരന്‍ അറസ്റ്റില്‍. കേസില്‍ പ്രതികളായ പൊലീസുകാരായ സര്‍വേഷ് യാദവ്, സഹോദരന്മാരായ പപ്പു യാദവ്, അവധേഷ് യാദവ് എന്നിവരാണ് അറസ്റ്റിലായത്. സര്‍വേഷും പപ്പുവും സംഭവദിവസം തന്നെ അറസ്റ്റിലായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസുകാരെ സസ്‌പെന്റ്  ചെയ്തു. ഛത്രപാല്‍ യാദവ് സര്‍വേഷ് യാദവ് എന്നീ പൊലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് പറഞ്ഞു. ഛത്രപാല്‍ യാദവും മറ്റൊരാളുമാണ് ഇനി അറസ്റ്റിലാകാനുള്ളത്. ചൊവ്വാഴ്ച രാത്രിയാണ് ദളിത് പെണ്‍കുട്ടികളെ കാണാതായത്.

തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഇരുവരുടെയും മൃതദേഹങ്ങള്‍ മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തി. കൊല്ലപ്പെടുന്നതിനു മുമ്പ് പെണ്‍കുട്ടികള്‍ ക്രൂരമായ മാനഭംഗത്തിന് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. ഡെയ്‌ലി മെയ്ല്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും സംഭവം വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Scroll To Top