Tuesday May 30, 2017
Latest Updates

യുപിഎ നിയമിച്ച മൂന്ന് ഗവര്‍ണര്‍മാര്‍ രാജി വച്ചു; രാജിയില്ലെന്ന നിലപാടില്‍ ഷീല ദീക്ഷിത്

യുപിഎ നിയമിച്ച മൂന്ന് ഗവര്‍ണര്‍മാര്‍ രാജി വച്ചു; രാജിയില്ലെന്ന നിലപാടില്‍ ഷീല ദീക്ഷിത്

ന്യൂഡല്‍ഹി: യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ തിരിച്ച് വിളിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ ഭാഗമായി ആസാം, യുപി, കര്‍ണാടക ഗവര്‍ണര്‍മാര്‍ രാജി വച്ചു. കര്‍ണാടകയിലെ എച്ച് ആര്‍ ഭരദ്വാജ്, ആസാമിലെ ജെ ബി പട്‌നായിക് എന്നിവര്‍ അല്പ്പം മുമ്പ് രാജി സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ബിഎല്‍ ജോഷി രാവിലെ തന്നെ രാജി വച്ചിരുന്നു.

രാജസ്ഥാന്‍, ത്രിപുര, ഗുജറാത്ത്, മഹാരാഷ്ട്ര, ബംഗാള്‍ ഗവര്‍ണര്‍മാരും ഉടന്‍ രാജി വയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കേരള ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവരുടെ രാജിക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഷീല ദീക്ഷിത് രാജി വയ്ക്കാന്‍ തയ്യാറല്ലെന്നാണ് സൂചന. ഗവര്‍ണര്‍മാരെ തിരിച്ച് വിളിക്കാന്‍ പ്രസിഡന്റിന് മാത്രമേ അധികാരമുള്ളൂ എന്ന സാങ്കേതികവാദം ഉയര്‍ത്തിയാണ് ഷീല ദീക്ഷിത് രാജി വയ്ക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നത്.

ഷീല ദീക്ഷിത് തന്റെ നിലപാടില്‍ ഉറച്ച് നിന്നാല്‍ കേന്ദ്ര സര്‍ക്കാരിന് കേരള ഗവര്‍ണറെ പുറത്താക്കേണ്ടി വരും. ഷീല ദീക്ഷിതിനെ പുറത്താക്കിയാല്‍ ഒ രാജഗോപാല്‍ ഉള്‍പ്പെടെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ബിജെപി നേതാക്കള്‍ ആരെങ്കിലും പിന്‍ഗാമിയായി വന്നേക്കും. അതിനിടെ രാജി വയ്ക്കാന്‍ തയ്യാറാകാത്ത ഗവര്‍ണര്‍മാര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ചിട്ടുണ്ട്.

Scroll To Top