Thursday April 27, 2017
Latest Updates

യുദ്ധ വിരുദ്ധ സമരം: മാര്‍ഗറീറ്റ ഡി ആര്‍സി ജയില്‍ മോചിതയായി

യുദ്ധ വിരുദ്ധ സമരം: മാര്‍ഗറീറ്റ ഡി ആര്‍സി ജയില്‍ മോചിതയായി

ലിമറിക്ക് : യുദ്ധത്തിനെതിരെ സമരം ചെയ്ത് ജയിലിലായ മാര്‍ഗറീറ്റ ഡി ആര്‍സി ജയില്‍ മോചിതയായി.ആര്‍സിയെ നിരുപാധികം വിട്ടയയ്ക്കുകയായിരുന്നു ലിമെറിക്കിലെ ജയിലില്‍ നിന്ന്ഇന്നലെ രാവിലെയാണ് ആര്‍സി ജയില്‍ മോചിതയായത്. അമേരിക്കന്‍ സൈന്യം യുദ്ധത്തിന് പോകുന്നതിനായി ഷാനന്‍ എയര്‍പോര്‍ട്ട് ഉപയോഗിക്കുന്നതിനെതിരെയായിരുന്നു ആര്‍സിയുടെ സമരം. കഴിഞ്ഞ സെപ്റ്റംബറില്‍ ഷാനന്‍ എയര്‍പോര്‍ട്ടിന്റെ റണ്‍വേയില്‍ അതിക്രമിച്ച് കടന്നായിരുന്നു പ്രതിഷേധ സമരം. 

സമാനമായ പ്രതിഷേധങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ബോണ്ട് എഴുതി നല്‍കാന്‍ വിസമ്മതിച്ചതോടെയാണ് ആര്‍സി കഴിഞ്ഞ ആഴ്ച ജയിലായത്. സമാനമായ കുറ്റത്തിന് ഈ വര്‍ഷം ജനുവരിയിലും ആര്‍സി 9 ആഴ്ച ജയില്‍ശിക്ഷ അനുഭവിച്ചിരുന്നു. അറസ്റ്റിലായ ആര്‍സി ജയിളിനുള്ളിലും യുദ്ധത്തിനെതിരായ തന്റെ നിലപാടില്‍ ഉറച്ചു നിന്നു. ഇസ്രയേല്‍, ഗാസ യുദ്ധത്തില്‍ ദുരിതം അനുഭവിക്കുന്നവരോട് അനുഭാവം പ്രകടിപ്പിച്ച് അവര്‍ ജയിലില്‍ നിരാഹാരം അനുഷ്ടിച്ചിരുന്നു. 

ഷാനന്‍ എയര്‍പോര്‍ട്ടിലൂടെ അമേരിക്കയുടെ നിരവധി യുദ്ധ വിമാനങ്ങള്‍ കടന്നു പോകുമ്പോള്‍ അത് തടയുന്നതിന് പകരം സമാധാന പ്രവര്‍ത്തകരെ ജയിലില്‍ അടയ്ക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്ന് ഷാനന്‍വാച്ച് വക്താവ് ഡോ. ജോണ്‍ ലനന്‍ പറഞ്ഞു.

Scroll To Top