Friday August 18, 2017
Latest Updates

   യുദ്ധഭീഷണി ; കിമ്മിന് ട്രംപിന്റെ നേരിട്ടുള്ള മുന്നറിയിപ്പ് ‘അതിവേഗത്തില്‍ ശരിക്കും പശ്ചാത്തപിക്കേണ്ടി വരും’

   യുദ്ധഭീഷണി ; കിമ്മിന് ട്രംപിന്റെ നേരിട്ടുള്ള മുന്നറിയിപ്പ് ‘അതിവേഗത്തില്‍ ശരിക്കും പശ്ചാത്തപിക്കേണ്ടി വരും’

വാഷിംഗടണ്‍: അമേരിക്കന്‍ അതിര്‍ത്തികളിലോ,സഖ്യകകക്ഷികളേയോ ആക്രമിക്കുന്ന പക്ഷം ഉത്തരകൊറിയന്‍ പ്രസിഡണ്ട് കിം ജോംഗ് ഉനിന് പശ്ചാത്തപിക്കേണ്ടി വരുമെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്.കിമ്മിനെ കലഹപ്രിയനായ വായാടിയെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.

‘അയാളും അയാളുടെ കുടംബവും വര്‍ഷങ്ങളായി ഒരേ ഭീഷണി പല രീതിയില്‍ ആവര്‍ത്തിക്കുകയാണ്. എന്നാല്‍ ഇതുവരെയും ഗ്വമിനെയോ ഏതെങ്കിലും അമേരിക്കന്‍ അതിര്‍ത്തിയേയോ അതിന്റെ സഖ്യകക്ഷികളേയോ ഒന്നും ചെയ്യുന്നില്ല. അങ്ങനെ ചെയ്താല്‍ വളരെ വേഗം ശരിക്കും പശ്ചാത്തപിക്കും’ട്രംപ് കിമ്മിന നേരിട്ടുള്ള മുന്നറിയിപ്പെന്ന നിലയില്‍ ട്രംപ് പറഞ്ഞു.’തെമ്മാടി’യായ രാജ്യം ബുദ്ധിശൂന്യമായി എന്തെങ്കിലും ചെയ്താല്‍ അതിനെ നേരിടാന്‍ അമേരിക്കന്‍ സൈന്യം പൂര്‍ണ സജ്ജമാണ്’-രാവിലെ ട്രംപ് ട്വിറ്ററില്‍ കുറിച്ചു.യുദ്ധമല്ലാത്ത മറ്റുവഴികള്‍ ഉത്തര കൊറിയ തേടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

അമേരിക്കന്‍ ഉപദ്വീപുകളിലൊന്നായ ഗ്വാ ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് യുഎസ്-ഉത്തരകൊറിയന്‍ സംഘര്‍ഷവും അതിന്റെ പേരിലുള്ള വാക്പോരും രൂക്ഷമായത്.ഇരുകക്ഷികളും വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടുപോകുന്നതിനിടെ ചില നയതന്ത്ര നീക്കങ്ങളും നടക്കുന്നതായി വാര്‍ത്തയുണ്ട്.ഉത്തരകൊറിയിലുള്ള അമേരിക്കന്‍ പൗരന്മാരെ തിരികെയെത്തിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളാണ് വെള്ളിയാഴ്ച ഇരുരാജ്യങ്ങളും നടത്തിയതായി വാര്‍ത്തകള്‍ വന്നത്.ഇതിനിടെ മറ്റൊരു ട്വീറ്റില്‍ അക്രമണസജ്ജമായി നിലകൊള്ളുന്ന യുഎസ് പസഫിക് കമാന്‍ഡിന്റെ ബി-1ബി ലാന്‍സര്‍ ബോംബര്‍ വിമാനങ്ങളുടെ ചിത്രവും ട്രംപ് പുറത്തുവിട്ടു.

യുഎസിനെതിരെ ഭീഷണി തുടര്‍ന്നാല്‍, ലോകം ഇതുവരെ കണ്ടിട്ടില്ലാത്തവിധം ‘തീയും കോപവും’ ഏറ്റുവാങ്ങേണ്ടിവരുമെന്ന ട്രംപ് പ്രസ്താവിച്ചിരുന്നു.ഇതിനു മറുപടിയായാണ് പസഫിക് സമുദ്രത്തിലെ യുഎസ് ദ്വീപായ ഗ്വാമിനെ ആക്രമിക്കുമെന്ന് ഉത്തര കൊറിയ ഭീഷണിപ്പെടുത്തിയത്.

യുഎസ് സൈനിക കേന്ദ്രം കൂടിയായ ഗ്വാമിനെ ആക്രമിക്കുന്നതിന്റെ വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം ഉത്തര കൊറിയ പുറത്തുവിടുകയും ചെയ്തിരുന്നു.ഇതിനു പിന്നാലെയാണ് യുഎസ് സൈന്യം പൂര്‍ണ സജ്ജമാണെന്ന ട്രംപിന്റെ പ്രസ്താവന.

Scroll To Top