Tuesday April 25, 2017
Latest Updates

യാഹുവില്‍ നിന്നും ഗൂഗിളിനും ഫേസ് ബുക്കിനും നിയന്ത്രണം വരുന്നു …

യാഹുവില്‍ നിന്നും ഗൂഗിളിനും ഫേസ് ബുക്കിനും നിയന്ത്രണം വരുന്നു …

ഇന്റര്‍നെറ്റ് സേവനങ്ങളില്‍ ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയവയുടെ സൗകര്യങ്ങള്‍ നേരിട്ട് അധികകാലം ഉപയോഗിക്കാമെന്ന് യാഹൂവിന്‍െ് ഉപയോക്താക്കള്‍ വിചാരിക്കേണ്ട. ഈ സൗകര്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പായി യാഹൂ ഐ ഡി സൃഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്ന് ചോദിക്കുന്ന കാലം വിദൂരമല്ലെന്ന് കമ്പനി തന്നെയാണ് പറയുന്നത്. അതായത് നിങ്ങള്‍ക്ക് പ്രിയപ്പെട്ട സാമൂഹ്യസൈറ്റും സേര്‍ച്ച് എഞ്ചിനും ഉപയാഗിക്കുന്നതിന് മുമ്പ് ആദ്യം യാഹുവിനെ മാനിക്കേണ്ടിവരുമെന്ന് സാരം.

പൂതിയ സിഇഒ മെരിസാ മെയറുടേതാണ് നടപടി.ഇതിന്‍െ്‌റ ഭാഗമായി നേരിട്ട് ഫേസ്ബുക്കിന്‍െ്‌റയും ഗൂഗിളിന്‍െ്‌റയും ബട്ടണുകള്‍ യാഹൂവിന്‍െ്‌റ എല്ലാ സൈറ്റില്‍ നിന്നും താമസിയാതെ എടുത്തുമാറ്റും. പുതിയ സൈന്‍ ഇന്‍ സേവനങ്ങള്‍ ഈ മാസം അവസാനത്തോടെയാണ് യാഹൂ അവതരിപ്പിക്കാനിരിക്കുന്നത്.
പുതിയതായി അവരോധിതയായ സിഇഒ മെരീസാ മെയര്‍ നടപ്പിലാക്കുന്ന ഭരണപരിഷ്‌ക്കാരങ്ങളിലാണ് ഇക്കാര്യമുള്ളത്. യൂസര്‍മാരുടെ യാഹൂ അനുഭവം മെച്ചപ്പെടുത്താനും എല്ലാവര്‍ക്കും ഏറ്റവും മികച്ച സേവനങ്ങള്‍ പകരാനും ഉദ്ദേശിച്ചാണ് നടപടിയെന്ന് മേയര്‍ പറഞ്ഞു.

Scroll To Top