Monday May 29, 2017
Latest Updates

യാസ്മിനാന പ്രസവിച്ചു ,ആണ്‍ കുഞ്ഞ് !:കുട്ടിയാനയ്‌ക്കൊരു ഇന്ത്യന്‍ പേര് വേണം !

യാസ്മിനാന പ്രസവിച്ചു ,ആണ്‍ കുഞ്ഞ് !:കുട്ടിയാനയ്‌ക്കൊരു ഇന്ത്യന്‍ പേര് വേണം !

ഡബ്ലിന്‍:സൂ അധികൃതരുടെയും,അയര്‍ലണ്ടിലെ ആന പ്രേമികളുടെയും രണ്ടുമാസത്തെ കാത്തിരിപ്പിന് ശേഷം ഡബ്ലിന്‍ സൂവിലെ ഇന്ത്യന്‍ ആനയായ യാസ്മിന് സുഖപ്രസവം.കഴിഞ്ഞദിവസം പുലര്‍ച്ചെയാണ് യാസ്മിനാന ഓമനത്വം തുളുമ്പുന്ന ആണ്‍ കുഞ്ഞിനെ പ്രസവിച്ചത്.അറുപതു കിലോയോളം ഭാരമുള്ള കുട്ടിയാനയ്ക്ക് ഒരു മീറ്ററോളം ഉയരമുണ്ട്.

പ്രസവത്തിനു സാക്ഷിയായ് ഡബ്ലിന്‍ സൂവിലെ മറ്റെല്ലാ ആനകളും എത്തിയിരുന്നു.അക്കൂട്ടത്തില്‍ കുട്ടിയാനയുടെ പിതൃസ്ഥാനം അലങ്കരിക്കുന്ന ഉപാലി എന്ന കൊമ്പനും ഉണ്ടായിരുന്നു.മൂന്നു മിനുട്ട് സമയം കൊണ്ട് പ്രസവം നടന്നു. പിന്നെയൊരു അഞ്ചു മിനുട്ടുകൊണ്ട് കുട്ടിയാന പതുക്കെ പതുക്കെ സ്വന്തം കാലില്‍ നില്‍ക്കാനും ,പിച്ച വയ്ക്കാനും പഠിച്ചു !.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. 

യാസ്മിനാനയുടെ മോന് ഒരു പേര് കണ്ടു പിടിക്കാനുള്ള പരിശ്രമത്തിലാണ് സൂ അധികൃതര്‍.ഒരു ഇന്ത്യന്‍ പേരായിരിക്കണം ആനക്കുട്ടിയ്ക്ക് വേണ്ടത്.തെരഞ്ഞെടുക്കപ്പെടുന്ന പേര് നിര്‍ദേശിക്കുന്നയാളെ തേടി വമ്പന്‍ സമ്മാനങ്ങള്‍ കാത്തിരിക്കുന്നുണ്ട്.നിങ്ങള്‍ക്കും https://www.facebook.com/thenaturalconfectionerycoഎന്ന ഫേസ് ബുക്ക് പേജില്‍ പോയി നിബന്ധനകള്‍ വായിച്ചു പ്രൈവറ്റ് മെസേജായി പേര് നിര്‍ദേശിക്കാന്‍ അവസരമുണ്ട്.
yas
പ്രസവവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ കാത്തിരുന്ന ഡബ്ലിന്‍ സൂവിലെ സ്‌പെഷ്യല്‍ മാധ്യമപ്രവര്‍ത്തകരൊക്കെ കാത്തിരിക്കുകയായിരുന്നു .ഡ്യൂ ഡേറ്റ് ആവുന്നതെയുള്ളുവെങ്കിലും യാസ്മിന്‍ നേരത്തെ പ്രസവിച്ചെക്കാമെന്ന കണക്കു കൂട്ടലില്‍ ഒരുമാസം മുന്‍പേ മാധ്യമ സംഘം കാവലിരിക്കാന്‍ തുടങ്ങിയതാണ് 

യാസ്മിന്റെ ചെറുചലനങ്ങള്‍ പോലും വീക്ഷിക്കാന്‍ സൂ അധികൃതരെ കൊണ്ട് പ്രത്യേക നിരീക്ഷണകാമറ ഫിറ്റ് ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു.ഡബ്ലിന്‍ മൃഗശാലയിലെ ഭൂരിപക്ഷം ആനക്കുട്ടികളും രാത്രിയിലാണ് പിറന്നത്. അതിനാല്‍ മൃഗശാല അധികൃതര്‍ 24 മണിക്കൂറും ജാഗ്രതയോടെ കാത്തിരിക്കുകയായിരുന്നു..

anaku1830 ല്‍ഡബ്ലിന്‍ മൃഗശാല ആരംഭിച്ചതിന് ശേഷം ഇവിടെ പ്രസവിക്കുന്ന മൂന്നാമത്തെ ആനയാണ് യാസ്മിന്‍. നേരത്തെ 2007 ലും 2008 ലും ഓരോ ആനകള്‍ വീതം പിറന്നിരുന്നു. നിലവില്‍ മൃഗശാലയിലുള്ള രണ്ട ആനകള്‍ കൂടി ഗര്‍ഭിണികളാണ്. ഏതാനും മാസങ്ങള്‍ക്കകം ഇവരും കൂടി പ്രസവിക്കുന്നതോടെ ഡബ്ലിന്‍ മൃഗശാലയിലെ ആനകളുടെ എണ്ണം വര്‍ദ്ധിക്കും.

യാസ്മിന്റെ നാടായ ആസാമിലെ കാശിരംഗ നാഷണല്‍ പാര്‍ക്കിനെ അനുസ്മരിച്ച് കാശിരംഗ ഫോറസ്റ്റ് എന്നാണു ഡബ്ലിന്‍ സൂവിലെ ആനക്കൊട്ടിലിന്റെ പേര്.ഇന്ത്യയിലെ ആനകളുടെ വംശ വര്‍ദ്ധനവിന് വേണ്ട ഒരു പ്രോജക്റ്റ് കാശിരംഗ നാഷണല്‍ പാര്‍ക്കുമായി ചേര്‍ന്ന് ഡബ്ലിന്‍ സൂവിന്റെ സഹകരണത്തോടെ നടക്കുന്നുണ്ട്.ആനത്താരകള്‍ സംരക്ഷിക്കുന്നതും ഇതിന്റെ ഭാഗമാണ്.

Scroll To Top