Monday February 20, 2017
Latest Updates

യാത്രക്കാര്‍ക്ക് ഹൃദയാഘാതം : ഷാനന്‍ എയര്‍പോര്‍ട്ടില്‍ ഇറക്കിയ വിമാനത്തിലെ ഒരാള്‍ മരിച്ചു

യാത്രക്കാര്‍ക്ക് ഹൃദയാഘാതം : ഷാനന്‍ എയര്‍പോര്‍ട്ടില്‍ ഇറക്കിയ വിമാനത്തിലെ ഒരാള്‍ മരിച്ചു

ലിമെറിക്ക്: രണ്ട് യാത്രക്കാര്‍ക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഷാനന്‍ എയര്‍പോര്‍ട്ടില്‍ ഇറക്കിയ വിമാനത്തിലെ ഒരു യാത്രക്കാരാന്‍ മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലിറ്റാലിയ എയര്‍ലൈന്‍സിന്റെ AZ610 വിമാനത്തിലെ രണ്ട് യാത്രക്കാര്‍ക്കാണ് ഒരേ സമയം നെഞ്ചു വേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് അടിയന്തരമായി ഷാനന്‍ എയര്‍പോര്‍ട്ടില്‍ വിമാനം ഇറക്കുകയായിരുന്നു. 

റോമില്‍ നിന്ന് ന്യുയോര്‍ക്കിലേക്ക് പോകുകയായിരുന്ന വിമാനത്തിലെ രണ്ട് യാത്രക്കാര്‍ക്കാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഷാനന്‍ എയര്‍പോര്‍ട്ടില്‍ വിമാനം ഇറക്കുന്നതിന് മുമ്പ് മെഡിക്കല്‍ സംഘത്തെ വിവരം അറിയിച്ചത് അനുസരിച്ച് ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന വിദഗ്ദ സംഘം വിമാനത്താവളത്തില്‍ തയ്യാറായി നിന്ന്.

ഇരുവര്‍ക്കും അടിയന്തര വൈദ്യസഹായം നല്കിയെങ്കിലും ഒരാളുടെ മരണം നേരത്തെ സംഭവിച്ചിരുന്നു. എഴുപത് വയസ് പ്രായം തോന്നിക്കുന്ന ഒരു യാത്രക്കാരനാണ് മരിച്ചത്. ഇയാളെ സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല. ഗുരുതരാവസ്ഥയിലുള്ള രണ്ടാമത്തെ യാത്രക്കാരനെ ലിമെറിക്കിലെ ആശുപത്രിയിലേക്ക് മാറ്റി

Scroll To Top