Tuesday May 22, 2018
Latest Updates

യാക്കോബായ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ ബാലകലോത്സവം ഡബ്ലിനില്‍ മെയ് 5 ന് 

യാക്കോബായ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ ബാലകലോത്സവം ഡബ്ലിനില്‍ മെയ് 5 ന് 

ഡബ്ലിന്‍ (അയര്‍ലണ്ട് )- മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ അസ്സോസിയേഷന്റെ ആഭിമുഖ്യത്തിലുള്ള നാലാമത് ഓള്‍ അയര്‍ലണ്ട് ബാലകലോത്സവം മെയ് 5 -ന് ശനിയാഴ്ച ഡബ്ലിനില്‍ വെച്ച് നടത്തപ്പെടുന്നു.

അയര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഒമ്പതോളം സണ്‍ഡേ സ്‌കൂളുകളില്‍ നിന്നായി ഏകദേശം ഇരുനൂറോളം വിദ്യാര്‍ഥികള്‍ ബാലകലോത്സവത്തില്‍ പങ്കെടുക്കുന്നതാണ് .മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ www.mjssaireland.com എന്ന ഓണ്‍ലൈന്‍ സൈറ്റ് വഴി ഏപ്രില്‍ 30 ന് മുമ്പ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

കുട്ടികളിലെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയായി ആണ് ബാലകലോത്സവം നടത്തപ്പെടുന്നത് കുട്ടികളെ വിവിധ വിഭാഗങ്ങളായി തിരിച്ചു സംഗീതം ,ആരാധനാഗീതം മലയാളം ,ആരാധനാഗീതം സുറിയാനി ,പ്രസംഗം ,ബൈബിള്‍ ക്വിസ് ,ബൈബിള്‍ ടെസ്റ്റ് ,തങ്കവാക്യം എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക .ഇതുകൂടാതെ ചിത്രരചനാ ,പെയിന്റിംഗ് ചിത്രപ്രദര്‍ശനം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട് . മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ട്രോഫികളും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കുന്ന സണ്‍ഡേ സ്‌കൂളിന് എവര്‍ റോളിങ്ങ് ട്രോഫിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ വര്‍ഷം അയര്‍ലണ്ട് ഭദ്രാസനതല ബാലകലോത്സവത്തിനു ആതിഥേയത്വം അരുളുന്നത് ഡബ്ലിന് സെന്റ് ഗ്രീഗോറിയോസ് ജാക്കോബൈറ്റ് സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ ആണ് .ബാലകലോത്സവത്തിന്റെ വിജയത്തിനായി സണ്‍ഡേ സ്‌കൂള്‍ അധ്യാപകരുടെ നേതൃത്വത്തിലും ഭദ്രാസനത്തിലെ വൈദീകരുടെ മേല്‍നോട്ടത്തിലും വിപുലമായ കമ്മിറ്റികള്‍ പ്രവര്‍ത്തനം നടത്തിവരുന്നു.

മെയ് അഞ്ചാം തീയതി രാവിലെ 9 .30 നു ടൈറല്‍സ് ടൗണിലുള്ള പവേഴ്‌സ് ടൌണ്‍ എഡ്യൂക്കേഷന്‍ ടുഗതര്‍ നാഷണല്‍ സ്‌കൂളില്‍ (Powerstown Education Together National School,Powerstown ,Tyrrelstown)പതാക ഉയര്‍ത്തുന്നതോടുകൂടി ആരംഭിക്കുന്ന ബാലകലോത്സവം വൈകിട്ട് അഞ്ചുമണിയോടുകൂടി പൊതുസമ്മേളത്തെത്തുടര്‍ന്നു സമാപിക്കുന്നതായിരിക്കുമെന്ന് എം .ജെ .എസ് .എസ് .എ അയര്‍ലണ്ട് മേഖല ഡയറക്ടര്‍ ഫാ .ബിജു പാറേക്കാട്ടില്‍ അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിനോയ് കുര്യാക്കോസ് (0876349093)
എന്‍.സി .മാത്യു (0877672933)

Scroll To Top