Tuesday November 21, 2017
Latest Updates

യജമാനന്റെ കുട്ടിയെ പരിചരിക്കുന്ന നായക്കുട്ടി; അയര്‍ലണ്ടില്‍ വൈറലായ വീഡിയോ കാണാം

യജമാനന്റെ കുട്ടിയെ പരിചരിക്കുന്ന നായക്കുട്ടി; അയര്‍ലണ്ടില്‍ വൈറലായ വീഡിയോ കാണാം

ലിമറിക്ക് : പലരും വിചാരിച്ചിരിക്കാതെ യുട്യൂബിലൂടെ താരമാകാറുണ്ട്. അയര്‍ലണ്ടില്‍ ഇപ്പോള്‍ യുട്യൂബിലൂടെ താരമായ ഒരാളാണ് സംസാര വിഷയം. ചാര്‍ളി എന്ന മൂന്ന് വയസുകാരന്‍ നായയാണ് അയര്‍ലണ്ടില്‍ താരമായി മാറിയ യൂട്യൂബ് സ്റ്റാര്‍. തന്റെ യജമാനന്റെ അഞ്ചു മാസം പ്രായമുള്ള കുട്ടിയെ പരിചരിക്കുന്നത് ഈ നായ്ക്കുട്ടിയാണ്. 

ഒരു അമ്മയുടെ ഉത്തരവാദിത്വത്തോടെ ഇവന്‍ യജമാനന്റെ കുട്ടിയെ പരിചരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രസിദ്ധീകരിച്ചതോടെയാണ് ഈ കുഞ്ഞന്‍ നായ താരമായി മാറിയത്. കരയുന്ന കുട്ടിക്ക് കളിപ്പാട്ടം എടുത്ത് കൊടുത്ത് ആശ്വസിപ്പിക്കുന്ന ചാര്‍ളിയുടെ വീഡിയോ യൂട്യൂബില്‍ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ക്ലെയറിലെ എന്നിസില്‍ താമസക്കാരായ ജൂലിയ, ദാനിയല്‍ ദമ്പതികളുടെ വളര്‍ത്തുനായയാണ് ചാര്‍ളി.



മൂന്ന് വര്‍ഷം മുമ്പ് വിക്ലോയിലെ ഒരാളില്‍ നിന്നാണ് ഇവര്‍ ചാര്‍ളിയെ വാങ്ങിയത്. ചാര്‍ളിക്ക് തങ്ങളുടെ കുട്ടിയോടുള്ള അസാധാരണ അടുപ്പവും സ്‌നേഹവും തിരിച്ചറിഞ്ഞ ദമ്പതികള്‍ അവന്റെ പ്രവര്‍ത്തികള്‍ വീഡിയോയില്‍ ചിത്രീകരിക്കാന്‍ തുടങ്ങി. ഈ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ യൂട്യൂബില്‍ വൈറലായി മാറിയത്.

പ്രസവം കഴിഞ്ഞ് വീട്ടിലെത്തിയ ജൂലിയയെയും കുഞ്ഞിനേയും ചാര്‍ളി സ്വീകരിക്കുന്ന രംഗം ആരുടേയും മനസ് സന്തോഷം കൊണ്ട് നിറയ്ക്കും.

Scroll To Top