Tuesday February 21, 2017
Latest Updates

മൗണ്ട് കാര്‍മല്‍ ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കില്ല ; മുന്നൂറിലധികം ജീവനക്കാര്‍ പെരുവഴിയില്‍

മൗണ്ട് കാര്‍മല്‍ ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കില്ല  ; മുന്നൂറിലധികം ജീവനക്കാര്‍ പെരുവഴിയില്‍

ഡബ്ലിന്‍: ഡബ്ലിനിലെ ചര്‍ച്ച് ടൌണ്‍ മൗണ്ട് കാര്‍മല്‍ ആശുപത്രി ആശുപത്രി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രോഗികളുടെ സുരക്ഷയും ഉറപ്പു വരുത്തിക്കഴിഞ്ഞതായി ആരോഗ്യ മന്ത്രി ജെയിംസ് റൈലി.
ആശുപത്രി സൗകര്യങ്ങള്‍ അടച്ചിടുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഇതിനകം തന്നെ ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു കഴിഞ്ഞു. ആശുപത്രിയിലുള്ള എല്ലാ രോഗികളുടെയും സുരക്ഷയും മൗണ്ട് കാര്‍മലില്‍ ഭദ്രമാണെന്ന് ആര്‍എസ്എം ഫാരല്‍ ഗ്രാന്റ് സ്പാര്‍ക്‌സിന്റെ ഡക്ലാന്‍ ടയ്റ്റും ആന്‍ ഒ’ഡ്യുയറും അറിയിച്ചു.

ആശുപത്രിയില്‍ 60തോളം ഇന്‍പേഷ്യന്റ്‌സും, 170തോളം ഔട്‌പേഷ്യന്റ്‌സും ഉണ്ടെന്നാണ് കോടതി മനസിലാക്കിയിരിക്കുന്നത്. ഇവര്‍ ഡിസ്ചാര്‍ജ് വാങ്ങി പോവുന്നതുവരെ ഏറ്റവും മെച്ചപ്പെട്ട സൌകര്യങ്ങള്‍ അവര്‍ക്ക് ഉറപ്പാക്കും .

കടബാധ്യതകള്‍ അടച്ചു തീര്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ തങ്ങളെ പാപ്പരായി പ്രഖ്യാപിക്കണമെന്ന ആശുപത്രി മാനേജ്‌മെന്റിന്റെ ഹര്‍ജി അനുകൂലമായി സ്വീകരിച്ച കോടതി ലിക്വഡേറ്ററെ നിയോഗിച്ച് ,ആശുപത്രി അടയ്ക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

328 പാര്‍ട്‌ടൈം ഫുള്‍ടൈം ജീവനക്കാരാണ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്നത്. ഇവരെയും ഈ തീരുമാനം പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.ഇന്നലെ അടച്ചുപൂട്ടല്‍ തീരുമാനം അറിഞ്ഞത് മുതല്‍ ജീവനക്കാര്‍ ഭീതിയിലാണ്.നൂറ്റമ്പതോളം നേഴ്‌സിംഗ് സ്റ്റാഫ് ഇവിടെയുണ്ട്.

ജീവനക്കാരെ ഉചിതമായ ഏതെങ്കിലും സ്ഥലങ്ങളില്‍ സ്വീകരിക്കാനാവുമോ എന്ന കാര്യത്തെകുറിച്ചു ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു .

മൌണ്ട് കാര്‍മല്‍ ആശുപത്രി വിലയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെങ്കിലും ,അടിയന്തരനടപടി എന്ന നിലയില്‍ ഡബ്ലിനിലെ മറ്റ് മെറ്റേര്‍ണിറ്റി ആശുപത്രികളിലുള്ള മികച്ച സൗകര്യങ്ങള്‍ ഇവിടേയ്ക്ക് വരാനിരുന്നവര്‍ പ്രയോജനപ്പെടുത്തണമെന്നുമാണ് ആരോഗ്യമന്ത്രി ജെയിംസ് റൈലി മാധ്യമങ്ങളോട് പറഞ്ഞത്.

നിലവിലുള്ള നയങ്ങള്‍ നിയമങ്ങള്‍ ആശുപത്രി ഏറ്റെടുക്കലിന് വിപരീതമാണ്.ആരോഗ്യവകുപ്പ് തന്നെ കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.മാത്രമല്ല ജനന നിരക്കും കുറഞ്ഞു വരുന്നു,2008 ല്‍ 2000 പ്രസവം നടന്ന ആശുപത്രിയില്‍ കഴിഞ്ഞ വര്‍ഷം 1200 പ്രസവങ്ങള്‍ മാത്രമാണ് നടന്നത്.

വരുന്ന ആഴ്ച്ചകളിലയി രോഗികളെ മറ്റ് മെറ്റേര്‍ണിറ്റി ആശുപത്രികളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

ചര്‍ച്ച്ടൗണില്‍ സ്ഥിതിചെയ്യുന്ന ആശുപത്രി 1949ലാണ് പണിതത്. മെറ്റേര്‍ണിറ്റി സേവനങ്ങളിലും നോണ്‍ എമര്‍ജന്‍സി ഇലക്ടീവ് സര്‍ജറിക്കും പ്രശസ്തമായ ആശുപത്രിയായിരുന്നു ഇത്.

2007 മുതല്‍ തന്നെ സാമ്പത്തികമായ ചില പ്രശ്‌നങ്ങള്‍ ആശുപത്രി നേരിടുന്നുണ്ടായിരുന്നുവെന്ന് കോടതിക്ക് ബോധ്യമായിട്ടുണ്ട്. സാമ്പത്തിക സഹായങ്ങള്‍ക്ക് ആശുപത്രി നാമയെയാണ് ആശ്രയിച്ചിരുന്നത്. ഇതിനകം തന്നെ 39 മില്ല്യന്‍ യൂറോയോളം ചിലവഴിച്ച നാമയ്ക്ക് തുടര്‍ന്നും ആശുപത്രിയെ സഹായിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുകയായിരുന്നു..
ഇത്തരം ഒരവസ്ഥയില്‍ തുടരുന്നതിനാല്‍ ആശുപത്രിക്ക് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കില്ലെന്ന നിഗമനത്തില്‍ കോടതിയും എത്തിച്ചേരുകയായിരുന്നു.
തീരുമാനങ്ങള്‍ക്കും നിയമനങ്ങള്‍ക്കും മുന്നെ തന്നെ ആശുപത്രിയിലെ രോഗികളുടെ ആവശ്യങ്ങളും കണക്കിലെടുക്കുമെന്നും ജസ്റ്റിസ് പോള്‍ ഗില്ലിഗന്‍ അറിയിച്ചു.
ഈ പ്രവര്‍ത്തനം ഏതു തരത്തിലാണ് ബാധിക്കാന്‍ പോകുന്നതെന്ന് രോഗികളെ പറഞ്ഞു മനസിലാക്കിയിട്ടുണ്ടെന്ന് ഡോയിന്റ് പ്രൊവഷണല്‍ ലിക്വിഡേറ്റര്‍ പറഞ്ഞു.
രോഗികളുടെ ഭാഗത്തുനിന്നുള്ള സമീപനവും പരാതികളും കേള്‍ക്കാനും സ്വീകരിക്കാനും ഒരു ഹെല്‍പ് ലൈനും പ്രവര്‍ത്തനം ആരംഭിച്ചു.

Scroll To Top