Tuesday February 21, 2017
Latest Updates

മൗണ്ട് കാര്‍മലില്‍ കണ്ണീര്‍മഴ ,പ്രതിഷേധ പ്രകടനം

മൗണ്ട് കാര്‍മലില്‍ കണ്ണീര്‍മഴ ,പ്രതിഷേധ പ്രകടനം

ഡബ്ലിന്‍:അത്യന്തം വ്യസനകരമായിരുന്നു ആ കാഴ്ച്ച.വര്‍ഷങ്ങളായി തങ്ങളുടെ ജീവിതം തന്നെ സമര്‍പ്പിച്ച മൗണ്ട് കാര്‍മലിനോട് വിട പറയേണ്ടതിന്റെ ഒരുക്കങ്ങളിലായിരുന്നു അവിടുത്തെ ജീവനക്കാര്‍.പരസ്പരം ആശ്വസിപ്പിച്ചും ,പൊട്ടിക്കരഞ്ഞും വേദന പങ്കുവെക്കുകയായിരുന്നു അവര്‍.യാത്ര അയയ്ക്കാന്‍ ആരുമുണ്ടായിരുന്നില്ല.ഇന്നലത്തെ ഡ്യൂട്ടിയോടെ ബഹു ഭൂരിപക്ഷം പേര്‍ക്കും ജോലി അവസാനിച്ചു.വെറും ഒരാഴ്ച്ചത്തെ സംഭവവികാസങ്ങള്‍ ഇത്രയൊക്കെയാവുമെന്നു അവരാരും വിചാരിച്ചിരിക്കില്ല. പിടിപ്പുകേടിന്റെ ഉടമസ്ഥതയെ പഴിക്കുകയല്ലാതെ എന്ത് ചെയ്യാന്‍?എങ്കിലും മിക്കവരും , നിലവിലുള്ള ആശുപത്രി അധികൃതരും സര്‍ക്കാരും വഴി പറഞ്ഞു തരുമെന്ന പ്രത്യാശയിലായിരുന്നു.

ഇന്നലെ വൈകിട്ടോടെ തന്നെ ബഹുഭൂരിപക്ഷം പേരും p 45 ഏറ്റുവാങ്ങി സമാധാനമായി പിരിയാന്‍ മനസ് കൊണ്ടൊരുങ്ങി.
അതിനിടെ ഇന്നലെ രാവിലെ മൗണ്ട് കാര്‍മല്‍ പ്രൈവറ്റ് ആശുപത്രിയിലെ ഒരു സംഘം ജീവനക്കാര്‍ സമര നടപടികളിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പു നല്‍കി കൊണ്ട് ഒരു യോഗം ചേര്‍ന്നു. ആശുപത്രി അടച്ചിടുന്നതിനെതിരെ തങ്ങളുടെ ആശുപത്രിയെയും തൊഴിലിനെയും സംരക്ഷിക്കണമെന്ന ആവശ്യവുമായി ഇവര്‍ പ്രതിഷേധ നടപടികളിലേക്ക് നീങ്ങുന്നുവെന്നാണ് അറിയുന്നത്.

ഇന്നലെ പത്തു സ്‌റാഫോളം ചേര്‍ന്ന് ഒരു കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു.മറ്റ് സ്റ്റാഫുകളോട് ഇതിനോടനുബന്ധിച്ച് ഇന്ന് നടക്കുന്ന പ്രൊട്ടസ്റ്റ് മാര്‍ച്ചില്‍ പങ്കെടുക്കാനും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട് .

സേവ് മൗണ്ട് കാര്‍മല്‍ ഹോസ്പിറ്റല്‍ ഡബ്ലിന്‍ 14 എന്ന ഫേസ്ബുക് പേജില്‍ മീറ്റിംഗില്‍ പങ്കെടുത്തവരുടെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്. മൗണ്ട് കാര്‍മല്‍ ആശുപത്രി അടച്ചുപൂട്ടുന്നത് തടയുന്നതിനായി തങ്ങളില്‍ 10 അംഗങ്ങള്‍ സമര നടപടികളിലേക്ക് നീങ്ങുകയാണെന്നും ആശുപത്രിക്കു പുറത്തായി ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ഒരു പ്രൊട്ടസ്റ്റ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും കാണിച്ചു കൊണ്ടുള്ള തലവാചകത്തോടെയാണ് ഫോട്ടോ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്ന സമര നടപടികളില്‍ നിന്നും എസ്‌ഐപിടിയു അകലം പാലിച്ചിരിക്കുകയാണ്. നടത്താന്‍ പോകുന്ന കുത്തിയിരിപ്പ് സമരം സംഘടനയുമായി യോജിച്ചുള്ളതല്ലെന്ന് എസ്‌ഐപിടിയു പറഞ്ഞിട്ടുണ്ട്.

മൗണ്ട് കാര്‍മലിലെ 60തോളം സ്റ്റാഫുകളും സപ്പോര്‍ട്ടര്‍മാരുമാണ് കഴിഞ്ഞ ദിവസത്തെ പൊതുയോഗത്തില്‍ പങ്കെടുത്തത്.

മൗണ്ട് കാര്‍മലില്‍ നിന്നും തൊഴില്‍ നഷ്ടമായി പുറത്തുവരുന്നവരെ അതില്‍ നിന്നും മോചിപ്പിക്കണമെന്നും അവര്‍ക്ക് അവകാശപ്പെട്ട പെന്‍ഷന്‍ അവര്‍ക്ക് ലഭ്യമാക്കണമെന്നും ആവശ്‌പ്പെട്ടുകൊണ്ട് തങ്ങള്‍ നിരന്തരം തൊഴില്‍ മന്ത്രാലയത്തെ സമീപിക്കുന്നുണ്ടെന്ന് എസ്‌ഐപിടിയു അറിയിച്ചു.
ഇവിടെ നിന്നും ജോലി നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് എല്ലാ വിധ എക്‌സ്ട്രാ പേമെന്റുകളും ലഭ്യമാക്കുമെന്നും എസ്‌ഐപിടിയു അറിയിച്ചു.

സാമൂഹിക ക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും ആശുപത്രി പരിസരത്തു തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. അവകാശപ്പെട്ടവര്‍ക്ക് ആവശ്യമായ സ്റ്റേറ്റ് ബെനഫിറ്റുകള്‍ എത്രയും പെട്ടെന്ന് ലഭ്യമാക്കാനായാണ് ശ്രമം നടക്കുന്നതെന്നും അതില്‍ കാലതാമസമെടുക്കില്ലെന്നും എസ്‌ഐപിടിയു അധികൃതര്‍ അറിയിയിച്ചു

Scroll To Top