Friday January 19, 2018
Latest Updates

മ്യാന്‍മാര്‍ നേതാവ് ഓങ് സാന്‍ സൂകിയ്ക്ക് നല്‍കിയ ബഹുമതികള്‍ പിന്‍വലിക്കാന്‍ ഡബ്ലിന്‍ കൗണ്‍സില്‍ തീരുമാനം

മ്യാന്‍മാര്‍ നേതാവ് ഓങ് സാന്‍ സൂകിയ്ക്ക് നല്‍കിയ ബഹുമതികള്‍ പിന്‍വലിക്കാന്‍ ഡബ്ലിന്‍ കൗണ്‍സില്‍ തീരുമാനം

ഡബ്ലിന്‍ : മ്യാന്‍മാര്‍ നേതാവ് ഓങ് സാന്‍ സൂകിയ്ക്ക് നല്‍കിയ ബഹുമതികള്‍ പിന്‍വലിക്കാന്‍ ഡബ്ലിന്‍ കൗണ്‍സില്‍ തീരുമാനം.മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരെയുള്ള പീഡനത്തെക്കുറിച്ച് അന്താരാഷ്ട്രാ ആശങ്കകള്‍ വര്‍ധിച്ചുവരുന്നതിനിടെയിലും ഈ വിഷയത്തില്‍ രാജ്യത്തിന്റെ അനിഷേധ്യ നേതാവായ സൂകി തുടരുന്ന മൗനം പരക്കെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഇതിനിടയിലാണ് ബഹുമതി പിന്‍വലിക്കുന്നതിനുള്ള ഡബ്ലിന്‍ കൗണ്‍സിലിന്റെ തീരുമാനം.

ഇതു സംബന്ധിച്ച പ്രമേയത്തെ അനുകൂലിച്ച് കൗണ്‍സിലര്‍മാര്‍ വോട്ടുചെയ്തു. ഉടന്‍തന്നെ നല്‍കിയ ബഹുമതികള്‍ തിരിച്ചെടുക്കുന്നതിനു നടപടിയുണ്ടാകും.ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് കൗണ്‍സിലിന്റെ മൂന്നില്‍രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്ന ഫിനാ ഫാള്‍ കൗണ്‍സിലര്‍ മൈക്കിള്‍ മുല്ലിയുടെ പ്രമേയത്തില്‍ കൗണ്‍സിലര്‍മാര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.

1999 നവംബര്‍ ഒന്നിന് ഓങ് സാന്‍ സൂയിക്ക് സിറ്റി ഓഫ് ദി ഫ്രീഡം പുരസ്‌കാരം നല്‍കിയിരുന്നു.ഇത് പ്രഖ്യാപിക്കുമ്പോള്‍ മ്യാന്‍മറില്‍ സ്യൂ കി വീട്ട്തടങ്കലില്‍ കഴിയുകയായിരുന്നു.അതിനാല്‍ 2012ല്‍ ആണ് ബഹുമതി സ്വീകരിച്ചത്.ഇന്നലെ സിറ്റി കൗണ്‍സിലര്‍മാര്‍ക്ക് ആങ് സാന്‍ സൂക്കിയ്ക്ക് നല്‍കിയ ബഹുമതി തിരിച്ചുവാങ്ങണമെന്നാവശ്യപ്പെട്ട് റോക്ക് ബാന്‍ഡ് യു2 കത്ത് നല്‍കിയിരുന്നു.

ബര്‍മയില്‍ (ഇപ്പോള്‍ മ്യാന്‍മര്‍) പീഡനത്തിനിരയായിരുന്ന കാലയളവില്‍ സ്യൂ കിയുടെ ദീര്‍ഘകാല പ്രചാരകരായിരുന്നു റോക്ക് ബാന്‍ഡ് യു2 സംഘം.
റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ക്കെതിരെ നടക്കുന്ന കൊടിയപീഡനങ്ങള്‍ മാസങ്ങളായി തുടരുമ്പോഴും സമാധാനത്തിന്റെ പ്രതീകമായി ലോകം കണക്കാക്കുന്ന സ്യൂ കിയുടെ മൗനം അന്താരാഷ്ട്ര തലങ്ങളില്‍ വാര്‍ത്തയായിരുന്നു.എന്നിട്ടും അക്രമസംഭവങ്ങളെ അപലപിക്കാനോ മനസ്സുതുറക്കാനോ മ്യാന്മാറിന്റെ ഈ ദേശീയ നേതാവ് തയ്യാറായിട്ടില്ല.

Scroll To Top