Sunday February 19, 2017
Latest Updates

മോഹന്‍ലാല്‍ രാഷ്ട്രീയ പ്രചരണം നടത്തുന്നത് ശരിയല്ല; ലാലിലെതിരെ സുധീരന്‍

മോഹന്‍ലാല്‍ രാഷ്ട്രീയ പ്രചരണം നടത്തുന്നത് ശരിയല്ല; ലാലിലെതിരെ സുധീരന്‍

ചാലക്കുടി:മോഹന്‍ലാലിനെതിരെ വി എം സുധീരന്‍. മോഹന്‍ലാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മാറി നില്ക്കണമെന്ന് വി എം സുധീരന്‍ ആവശ്യപ്പെട്ടു. മോഹന്‍ലാല്‍ ലെഫ്റ്റനന്റ് കേണല്‍ പദവി വഹികുന്നതിനാല്‍ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് ഇറങ്ങുന്നത് ശരിയല്ലെന്നാണ് സുധീരന്റെ വാദം. ഇന്നസെന്റ് മികച്ച നടനാണെന്നും അദ്ദേഹം സിനിമയില്‍ തിളങ്ങട്ടെയെന്നും പിസി ചാക്കോ പാര്‍ലമെന്റില്‍ തിളങ്ങട്ടെയെന്നും സുധീരന്‍ പറഞ്ഞു.

ഇന്നലെയാണ് മോഹന്‍ലാല്‍ ഇന്നസെന്റിന് വേണ്ടി ചാലക്കുടി മണ്ഡലത്തില്‍ എത്തിയത്. ഊട്ടിയിലെ ലൊക്കേഷനില്‍ നിന്ന് മടങ്ങുംവഴി ചാലക്കുടിയില്‍ എത്തിയ മോഹന്‍ലാല്‍ ഇന്നസെന്റിന് എല്ലാവിധ പിന്തുണയും അറിയിച്ചു. ഇന്നസെന്റ് വിജയിച്ചാല്‍ അത് സിനിമ രംഗത്തിനു മുതല്‍കൂട്ടാകുമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ വിവാദമായത്

Scroll To Top