Tuesday May 23, 2017
Latest Updates

മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ ചിത്രത്തിന് കഥയെഴുതുന്നത് നടന്‍ രവീന്ദ്രന്‍ 

മോഹന്‍ലാല്‍ മഞ്ജു വാര്യര്‍ ചിത്രത്തിന് കഥയെഴുതുന്നത് നടന്‍ രവീന്ദ്രന്‍ 

മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ ചിത്രത്തിന് കഥയെഴുതുന്നത് പഴയകാല നടന്‍ രവീന്ദ്രന്‍. ഈ ചിത്രം സംവിധാനം ചെയ്യുന്നത് സത്യന്‍ അന്തിക്കാടാണ്. പൂര്‍ണമായും നര്‍മത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് താന്‍ കഥ അവതരിപ്പിച്ചിരിക്കുന്നതെന്ന് രവീന്ദ്രന്‍ വെളിപ്പെടുത്തി. തന്റെ കഥാപാത്രങ്ങള്‍ക്ക് മോഹന്‍ലാലും മഞ്ജുവും ജീവനേകുന്നത് ആഹ്ലാദകരമാണെന്നും രവീന്ദ്രന്‍ പറഞ്ഞു. രവീന്ദ്രന്റെ കഥ ഇഷ്ടമായ സത്യന്‍ അന്തിക്കാട് തിരക്കഥയൊരുക്കാന്‍ രഞ്ജന്‍ പ്രമോദിനെ ഏല്പിച്ചിരിക്കുകയാണെന്നാണ് വിവരം. 

എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ ആദ്യവും യുവാക്കളുടെ ഹരമായിരുന്നു രവീന്ദ്രന്‍. കുറച്ചുകാലമായി സിനിമാ ലോകത്തു നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു അദേഹം. അടുത്തകാലത്തായി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമാ ജീവിതത്തിലേയ്ക്ക് തിരികെയെത്തുകയായിരുന്നു. രവീന്ദ്രന്റെ ഇടുക്കി ഗോള്‍ഡിലെ അഭിനയം പ്രത്യേകം പരാമര്‍ശിക്കപ്പെട്ടിരുന്നു

Scroll To Top