Tuesday September 19, 2017
Latest Updates

മോഹന്‍ലാലിന്റെ അത്യാധുനിക കാരവന്‍ പുറത്തിറങ്ങി

മോഹന്‍ലാലിന്റെ അത്യാധുനിക കാരവന്‍ പുറത്തിറങ്ങി

സൂപ്പര്‍ താരം മോഹന്‍ലാലിന്റെ അത്യാധുനിക കാരവന്‍ പുറത്തിറങ്ങി. ഒരു വിമാനത്തിന് സമാനമായ ആഡംബര സൌകര്യങ്ങളാണ് കാരവനില്‍ മോഹന്‍ലിനായി ഒരുക്കിയിരിക്കുന്നത്. സിനിമ താരങ്ങള്‍ക്കായി കാരവന്‍ നിര്‍മ്മിക്കുന്ന കോതമംഗലത്തെ ഓജസ് ഓട്ടോമൊബൈല്‍സിലാണ് മോഹന്‍ലാലിന്റെ കാരവന്‍ നിര്‍മ്മിച്ചത്.

മോഹന്‍ലാലിന്റെ കൂടി നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണ് കാരവന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മസാജ് ചെയര്‍ മുതല്‍ ഡൊമസ്റ്റിക്, ഓട്ടോമോട്ടീവ് എ സി, വാക്വം ടോയ്‌ലെറ്റ് വരെയുള്ള ആധുനിക സൌകര്യങ്ങള്‍ ഇതില്‍ ലഭ്യമാണ്. സ്ഥലപരിമിതിയുള്ള ഇടങ്ങളില്‍ കൂടി പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന വിധമാണ് കാരവന്റെ രൂപകല്‍പ്പന.

നേരത്തെ ബോളിവുഡ്, കോളിവുഡ് താരങ്ങള്‍ മാത്രമേ കാരവന്‍ ഉപയോഗിച്ചിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ മലയാളത്തില്‍ അടക്കം ഒട്ടുമിക്ക താരങ്ങളും സ്വന്തം കാരവന്‍ കൊണ്ടുനടക്കുന്നവരാണ്.

Scroll To Top